കറാച്ചി: ഒറ്റരാത്രി കൊണ്ട് മത്സ്യത്തൊഴിലാളി കോടീശ്വരനായി. ഔഷധഗുണമുള്ള അപൂര്‍പ മീനിനെ ലഭിച്ചതോടെയാണ് പാകിസ്ഥാന്‍ സ്വദേശിയായ മത്സ്യത്തൊഴിലാളിക്ക് കോടികള്‍ ലഭിച്ചത്. ഹാജി ബലൂച്ച് എന്ന മത്സ്യത്തൊഴിലാളികള്‍ക്കും കൂട്ടാളികള്‍ക്കമാണ് തിങ്കളാഴ്ച ഗോല്‍ഡന്‍ ഫിഷ് എന്നറിയപ്പെടുന്ന സോവ എന്ന അപൂര്‍വ മീനിനെ അറബിക്കടലില്‍ നിന്ന് ലഭിച്ചത്.

വെള്ളിയാഴ്ച രാവിലെ കറാച്ചി തുറമുഖത്തെത്തിച്ചപ്പോള്‍ മത്സ്യം ലേലം ചെയ്തപ്പോള്‍ 7 കോടി രൂപയാണ് ലഭിച്ചത്. അപൂര്‍വ ഇനത്തില്‍പ്പെട്ട സോവ മത്സ്യത്തിന് ഔഷധഗുണം ഏറെയുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു മത്സ്യത്തിന് മാത്രം 70 ലക്ഷം രൂപയാണ് ലഭിച്ചതെന്ന് ബലൂച്ച് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

20 മുതല്‍ 40 കിലോ വരെ ഭാരവുമുള്ള മീനിന് 1.5 മീറ്റര്‍ വരെ നീളമുണ്ടാകും. ഇതിന് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ആവശ്യക്കാരേറെയാണ്. ‘ഞങ്ങള്‍ കറാച്ചിയിലെ പുറം കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നു … ഈ വലിയ സ്വര്‍ണ്ണ മത്സ്യ ശേഖരം ലഭിച്ചപ്പോള്‍, അത് ഞങ്ങള്‍ക്ക് ഭാഗ്യദേവതയായിരുന്നുു,’ ബലൂച്ച് പറഞ്ഞു.ഏഴു പേരടങ്ങുന്ന തന്റെ ജോലിക്കാരുമായി പണം പങ്കിടുമെന്ന് ഹാജി പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക