എടിഎമ്മില്‍ കുടുങ്ങിയ ഡെബിറ്റ് കാര്‍ഡ് തിരികെ എടുക്കുന്നതിനിടെ മെഷീൻ തകരാൻ കാരണക്കാരനായ പത്തനംത്തിട്ട റാന്നി ഉതിമൂട് സ്വദേശയായ ചാര്‍ളിച്ചായനാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ സംസാരവിഷയം. സംഭവം മാധ്യമങ്ങളോട് വിവരിക്കുന്ന ചാര്‍ളിയുടെ വീഡിയോ ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടുകയാണ്. എടിഎം മെഷീൻ എങ്ങനെയാണ് തകര്‍ന്നത് എന്ന റിപ്പോര്‍ട്ടറുടെ ചോദ്യത്തിന് മറുപടിയായി രാവിലെ എണീറ്റതു മുതലുള്ള സംഭവങ്ങള്‍ വിശദമായി വിവരിക്കുകയാണ് ചാര്‍ളിച്ചായൻ.

ചാര്‍ളിച്ചായന് ചായ കിട്ടിയോ ?സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രതികരണങ്ങള്‍ #pathanamthitta #ATM #BankATM #MathrubhumiNewsLive

Mathrubhumi ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಸೋಮವಾರ, ಜೂನ್ 26, 2023

വിവരണം നീണ്ടുപോയതൊടെ അവതാരകയ്ക്ക് ഇടപെടേണ്ടി വന്നു. എന്നാല്‍, ആ കഥ പറച്ചില്‍ വൈറലായതോടെ ചാര്‍ളിച്ചായനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. അവതാരകയ്ക്ക് ആ കഥ മുഴുവനാക്കാൻ അനുവദിക്കാമായിരുന്നു എന്നായി സോഷ്യല്‍ മീഡിയ. ചാര്‍ളിച്ചായന്റെ കഥയുടെ ഫ്ളോ അങ്ങുപോയി, എന്നിട്ട് ആ ചേട്ടന് ചായ കുടിക്കാൻ സാധിച്ചോ ആവോ!, കഥ മുഴുവൻ പറഞ്ഞു തീര്‍ക്കാൻ സമയം കൊടുക്കണമായിരുന്നു, ചാര്‍ളിച്ചായൻ സ്വന്തമായി ഒരു ചായ ഇട്ടു കുടിക്കാൻ ഒക്കെ ഇനിയെന്നാണ് പഠിക്കുക,വെറുതെ എടിഎമ്മിന് പണിയായി എന്നിങ്ങനെ രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചു. കഥ പറഞ്ഞ് ഒറ്റ ദിവസം വൈറലായി മാറിയ ചാര്‍ളിച്ചേട്ടനെ കഥയുടെ പൂര്‍ണ്ണരൂപം പുറത്തുവിട്ടിരിക്കുകയാണ് മാതൃഭൂമി ഇപ്പോള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ലോട്ടറി വില്‍ക്കുന്ന രാജേഷ്, മൈലപ്ര ഹോട്ടലിലെ പറോട്ടയും മുട്ടക്കറിയും, കോട്ടയം മെഡിക്കല്‍ കോളേജ്, സി പി എം ബ്രാഞ്ചിലെ സജി, ചുങ്കപ്പാറ ഷാനവാസ് എന്നിങ്ങനെ ചാര്‍ളിച്ചായന്റെ കഥയിലേക്ക് പുതിയ കഥാപാത്രങ്ങളും കഥാപരിസരവുമൊക്കെ കയറിവന്ന് രംഗം കൊഴുക്കുന്ന കാഴ്ചയാണ് വീഡിയോയില്‍ കാണാനാവുക. ഞായറാഴ്ച രാവിലെ ഏഴ് മണിക്ക് റാന്നിയിലെ ഫെഡറല്‍ ബാങ്ക് എടിഎമ്മില്‍ പണമെടുക്കാനായി എത്തിയതായിരുന്നു ചാര്‍ളി. പണം എടുക്കുന്നതിനിടെ കാര്‍ഡ് തിരിച്ചെടുക്കാൻ ശ്രമിക്കുമ്ബോള്‍ എടിഎം മെഷീൻ തകര്‍ന്നു. കാര്‍ഡ് ബലമായി പിടിച്ചുവലിച്ചെടുക്കാൻ ശ്രമിച്ചപ്പോള്‍ എടിഎം മെഷിന്‍റെ മുൻഭാഗം തകരുകയായിരുന്നുവെന്നാണ് ചാര്‍ളി പറയുന്നത്.

എടിഎം തകര്‍ത്ത് കവര്‍ച്ച നടത്തിയെന്ന ആരോപണം നേരിടുമോയെന്ന് ഭയന്ന ചാര്‍ളി സമീപത്തുണ്ടായ ഭാഗ്യക്കുറി ടിക്കറ്റ് വില്‍പനകാരൻ രാജേഷ്, പൊലീസ്, ബാങ്ക് അധികൃതര്‍ എന്നിവരെ വിളിച്ച്‌ വിവരം അറിയിച്ചു അറിയിച്ചു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തില്‍ പൊലീസ് എടിഎം മെഷീൻ പരിശോധിക്കുകയും മോഷണശ്രമമല്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക