ഡിസംബര്‍ 10 മുതല്‍ 17 വരെ ഇരുപത്തിയാറാമത് കേരള രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്ത്
നടക്കും.

ഡിസംബറില്‍ നിലവിലുള്ള കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും മേളയുടെ നടത്തിപ്പ്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ക‍ഴിഞ്ഞ തവണ തിരുവനന്തപുരം, കൊച്ചി, തലശ്ശേരി പാലക്കാട് എന്നിങ്ങനെ 4 മേഖലകളിലായി ആയിരുന്നു ചലച്ചിത്ര മേള സംഘടിപ്പിച്ചത്. തിരുവനന്തപുരം കേന്ദ്രമാക്കി നടന്നു വന്നിരുന്ന മേള പല മേഖലകളിലായി വേര്‍പ്പെട്ടത് ഐ.എഫ്‌.എഫ്.കെ പ്രേമികള്‍ക്കും നിരാശയായിരുന്നു. എന്നാല്‍ ഇത്തവണ കരുതലോടെ മേളക്കായി തിരുവനന്തപുരത്ത് ഒന്നിക്കാന്‍ കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇന്നാണ് ഓണ്‍ ലൈന്‍ എന്‍ട്രിക്കുള്ള അവസാന ദിനം. www.iffk.in എന്ന വെബ്സൈറ്റ് വഴി ഓണ്‍ലൈനായിട്ടാണ് മേളയിലേക്കുള്ള എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ടത്. അന്താരാഷ്ട്ര മത്സര വിഭാഗം ഇന്ത്യന്‍ സിനിമ, മലയാള സിനിമ, ലോക സിനിമ എന്നീ വിഭാഗങ്ങളിലേയ്ക്കാണ് സിനിമകള്‍ സമര്‍പ്പിക്കാവുന്നത്. ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍,ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങളാണ് മത്സരവിഭാഗത്തിലേയ്ക്ക് പരിഗണിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക