സംസ്ഥാനത്ത് പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. നികുതി വെട്ടിപ്പ് നടത്തിയതായുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന ആരംഭിച്ചത്. യൂട്യൂബര്‍മാരുടെ വീടിന് പുറമേ സ്ഥാപനങ്ങളിലും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നുണ്ട്.നടിയും അവതാരികയുമായ പേളി മാണി, സുജിത് ഭക്തൻ, ഫിഷിങ് ഫ്രീക്ക് സെബിൻ, സജു മുഹമ്മദ് എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമാണ് പരിശോധനയെന്നാണ് വിവരം.

രാവിലെ മുതല്‍ ആരംഭിച്ച പരിശോധന ഇപ്പോഴും തുടരുന്നുണ്ട്. ഇവരുടെ സാമ്ബത്തിക ഇടപാടുകളാണ് പ്രധാനമായും ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നത്. ചിലരുടെ വീടുകളിലും സ്ഥാപനങ്ങളില്‍ നിന്നും രേഖകള്‍ പരിശോധനയ്ക്കായി പിടിച്ചെടുത്തിട്ടുണ്ടെന്നും സൂചനയുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേരളത്തിലെ യൂട്യൂബര്‍മാരില്‍ പലര്‍ക്കും പ്രതിവര്‍ഷം വലിയ തുകയാണ് വരുമാനമായി ലഭിക്കുന്നത്. പ്രതിവര്‍ഷം 1 കോടി മുതല്‍ രണ്ട് കോടി രൂപവരെയെല്ലം യുട്യൂബില്‍ നിന്നും വരുമാനം ലഭിക്കുന്നുണ്ടെന്നാണ് ആദായ നികുതി വകുപ്പ് അറിയിക്കുന്നത്.യൂട്യൂബ് കൂടാതെ, മറ്റ് മാര്‍ഗങ്ങളിലൂടെയും വരുമാനം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ ഇതിന് അനുസരിച്ചല്ല പലരും നികുതി അടയ്ക്കുന്നത്. പലരും നികുതി വെട്ടിപ്പ് നടത്തുന്നുണ്ട് എന്നാണ് ഉയരുന്ന ആക്ഷേപം. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക