പ്രായമേറിയവര്‍ക്ക് ആൻഡ്രോയ്ഡ് മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാൻ കുറച്ച്‌ ബുദ്ധിമുട്ടുകളുണ്ടാകും. കോള്‍ വന്നാല്‍ എങ്ങനെ എടുക്കണമെന്നും ഒരാളുടെ നമ്ബര്‍ കണ്ടെത്തി എങ്ങനെ കോള്‍ ചെയ്യണമെന്നുമെല്ലാം അവരെ പഠിപ്പിച്ചുകൊടുക്കണം. ഇനി പഠിച്ചെടുത്താലും കാര്യങ്ങള്‍ പെട്ടെന്ന് മറന്നുപോയാല്‍ എന്തു ചെയ്യും?അത്തരത്തില്‍ കോള്‍ വന്നാല്‍ എന്ത് ചെയ്യണമെന്ന് മറന്നുപോകുന്ന ഒരു അമ്മൂമയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കൗതുകമാകുന്നത്.

കോള്‍ എടുക്കുന്നത് മറന്നു പോയാലും ഓര്‍ക്കാൻ മൊബൈലില്‍ കുറിപ്പ് എഴുതി ഒട്ടിച്ചുവെച്ചിരിക്കുകയാണ് ഈ അമ്മൂമ്മ. സംഗീത സംവിധായകനായ കൈലാസ് മേനോനാണ് കഴിഞ്ഞ ദിവസം ഈ രസകരമായ വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. അമ്മൂമ്മയുടെ ഫോണിന് പിന്നില്‍ ഒരു ചെറിയ പേപ്പര്‍ ഒട്ടിച്ചുവെച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. അതില്‍ എഴുതിയിരിക്കുന്നത് എന്നാണ്. ഇത് ഉറക്കെ വായിച്ചപ്പോള്‍ അമ്മൂമ്മയുള്‍പ്പെടെ എല്ലാവരും ചിരിക്കുന്നുണ്ട്. പക്ഷേ ഇങ്ങനെയൊക്കെ എഴുതിവെച്ചാലും അമ്മൂമ്മ ചുവപ്പേ നീക്കൂ എന്ന് അടുത്ത് ഇരിക്കുന്നവര്‍ പറയുന്നുണ്ട്. ‘പത്ത് പ്രാവശ്യം ഞാൻ വിളിച്ചു, പത്ത് തവണയും കട്ട് ചെയ്തു’ എന്നും വീഡിയോയില്‍ പറയുന്നത് കേള്‍ക്കാം. ഇതൊക്കെ കേട്ടിട്ട് ‘ഞാൻ എന്ത് ചെയ്യാനാണ്, മറന്നു പോകുന്നു’ എന്ന് അമ്മൂമ്മ മറുപടിയും നല്‍കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘അമ്മൂമ്മേടെ ഫോണ്‍’ എന്ന ക്യാപ്ഷനോടെയാണ് കൈലാസ് വീഡിയോ ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്. മൂന്ന് ദിവസം മുമ്ബ് പോസ്റ്റ് ചെയ്ത ഈ വീഡിയോ ഇതുവരെ കണ്ടത് 14 ലക്ഷം പേരാണ്. രണ്ട് ലക്ഷത്തിന് അടുത്ത് ആളുകള്‍ ലൈക്കും ചെയ്തു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റും ചെയ്തിട്ടുണ്ട്. ‘സോ ക്യൂട്ട്’ എന്നായിരുന്നു നടി ദര്‍ശന രാജേന്ദ്രന്റെ കമന്റ്. ‘ഈ മുത്തശ്ശിയെ അങ്ങ് എടുക്കുവാ’ എന്നും ‘ചുവപ്പ് നീക്കണം എന്ന് എഴുതിവെച്ചാല്‍ ശരിയാകുമെന്നും’ ആളുകള്‍ പറയുന്നു. ‘വീട്ടിലുള്ള ഒരാള്‍ ഫോണ്‍ സൈലന്റ് മോഡിലാക്കിയിട്ട് ഇപ്പോള്‍ മാറ്റാൻ അറിയില്ലെന്നും വിളിച്ചാല്‍ എപ്പോഴെങ്കിലും ഒക്കെ ആണ് എടുക്കുന്നത്’ എന്നുമാണ് മറ്റൊരാളുടെ കമന്റ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക