‘ആദിപുരുഷ്’ ചിത്രത്തിന്റെ പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നിരവധി പ്രചാരണങ്ങളാണ് ഇതിനോടകം പുറത്ത് വന്നിരുന്നത്. സിനിമ കാണാൻ ഹനുമാൻ വരും എന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ആദിപുരുഷ്’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കുരങ്ങന്‍ എത്തിയ വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. സിനിമയുടെ റിലീസിന് മുമ്ബ് ഹനുമാനായി ഒരു സീറ്റ് തിയേറ്ററില്‍ ഒഴിച്ചിടുമെന്ന് ചിത്രത്തിന്റെ അണിയറപ്രര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നു. രാമായണ കഥ കേള്‍ക്കാന്‍ ഹനുമാന്‍ എത്തും എന്ന വിശ്വാസത്തെ തുടര്‍ന്നാണ് ഇത് എന്നായിരുന്നു വിശദീകരണം.

സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററില്‍ കുരങ്ങന്‍ എത്തിയതോടെ ഹനുമാന്‍ എത്തി എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. സിനിമ കുരങ്ങന്‍ മുകളില്‍ നിന്നും എത്തി നോക്കുന്ന തരത്തിലുള്ള വീഡിയോയാണ് ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘ഹനുമാന്‍ സിനിമ കാണുന്നു’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പ്രചരിക്കുന്നത്. “ശ്രീരാമകഥ പറയുന്ന പ്രപഞ്ചത്തിന്റെ ഓരോ കോണിലും ഭഗവാന്‍ ഹനുമാന്‍ വസിക്കുന്നു എന്ന് പറയുന്നത് തികച്ചും ശരിയാണ്. ജയ് ശ്രീരാം” എന്ന കുറിപ്പും ഇതിനൊപ്പം ചേര്‍ത്തിട്ടുണ്ട്. വീഡിയോ എവിടെ നിന്നുള്ളതാണ് എന്നതില്‍ വ്യക്തതയില്ല. നോര്‍ത്ത് ഇന്ത്യയിലെ ഏതോ തിയേറ്ററില്‍ നിന്നുള്ള ദൃശ്യമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക