മുംബൈ : ഇന്ധന വില വർധനവിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആഹ്വാനപ്രകാരം രാജ്യവ്യാപകമായി നടത്തി വരുന്ന സമരത്തിന്റെ ഭാഗമായി വസായ് വിരാർ ജില്ല കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര വസായിലെ മലയാളി കോൺഗ്രസ് പ്രവർത്തകർ വസായ് വെസ്റ്റ് സ്റ്റെല്ല പെട്രോൾ പമ്പിനു മുൻപിൽ ധർണയും ഒപ്പു ശേഖരണവും നടത്തി. മലയാളി കോൺഗ്രസ്‌ പ്രവർത്തകരായ ഗിരീഷ് നായർ, രാധ അയ്യർ, ഗോപാലകൃഷ്ണ അയ്യർ,കെ ഒ ദേവസ്സി, സതീഷ് ബാബു, ബിജു നമ്പ്യാർ, നന്ദകുമാർ നായർ, ഡെന്നി ജോർജ്, ബെന്നി തോമസ്, രാജേഷ് അയ്യർ,
ദിനേശ് നായർ, ആനന്ദ്, രഞ്ജിത്ത്, സെബാസ്റ്റ്യൻ, രാജീവ്‌, ഗോവിന്ദ് നായർ, ടിറ്റിതോമസ്, ജോൺസൺ ചിറ്റിലപ്പള്ളി, രാധാകൃഷ്ണൻ, Adv.ശ്രീനിവാസൻ അയ്യർ, സജി മാത്യു, നിതിൻരാജ്,വിജയകുമാർ നായർ, അരുൺ,സലീംതാജ് എന്നിവർ പങ്കെടുത്തു

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക