പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ വിഡിയോ പങ്കുവെച്ച്‌ കൊണ്ടാണ് ‘എന്‍റെ പാര്‍ലമെന്‍റ് എന്‍റെ അഭിമാനം’ എന്ന ഹാഷ് ടാഗ് കാമ്ബയിന് പ്രധാനമന്ത്രി തുടക്കം കുറിച്ചത്. പുതിയ പാര്‍ലമെന്‍റ് മന്ദിരത്തില്‍ എല്ലാവരും അഭിമാനം കൊള്ളുമെന്ന് മോദി ട്വീറ്റ് ചെയ്തു.

രാഷ്ട്രപതിക്കു പകരം ഉദ്ഘാടന ചുമതല പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച്‌ 20 രാഷ്ട്രീയ പാര്‍ട്ടികള്‍ ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഹിന്ദുത്വ ആചാര്യൻ വി.ഡി. സവര്‍ക്കറുടെ ജന്മവാര്‍ഷിക ദിനമായ മേയ് 28നാണ് പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നിര്‍വഹിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോവിഡ്കാല സാമ്ബത്തിക പരാധീനതകള്‍ക്കിടയില്‍ പാര്‍ലമെന്‍റ് പണിയാൻ വൻതുക മുടക്കുന്നതിലും രാഷ്ട്രപതിയെ പുറത്തു നിര്‍ത്തുന്നതിലും പ്രതിഷേധിച്ച്‌ ശിലാസ്ഥാപന ചടങ്ങ് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ബഹിഷ്കരിച്ചിരുന്നു.രാഷ്ട്രപതിയെ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കുന്നതിനെതിരെ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജി സുപ്രീംകോടതിയില്‍ തള്ളിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക