ഇന്ത്യ എന്ന മഹാരാജ്യത്തെ നിയമ സംഹിത രൂപപ്പെടുത്തുന്നതിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രസ്ഥാനം വഹിച്ച പങ്ക് ചെറുതല്ല. എന്നാൽ അതേ പാർട്ടിയുടെ യുവജനപ്രസ്ഥാനത്തിന് രാജ്യത്തെ നിയമങ്ങളെ കുറിച്ച് തീരെ അവബോധം ഇല്ല എന്ന് തോന്നും ചില പ്രവർത്തനങ്ങളും ന്യായീകരണങ്ങളും കണ്ടാൽ. അത്രമാത്രം നിയമവിരുദ്ധമായിട്ടാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് വേണ്ടി ഫണ്ട് പിരിവ് നടത്തുന്നത്.

പിരിവ് വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റുന്നതിന് സംഘടനയുടെ ജനറൽ സെക്രട്ടറി നൽകുന്ന വിശദീകരണം :

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംസ്ഥാന കമ്മിറ്റിയുടെ അക്കൗണ്ട്‌ വഴി പണം പിരിച്ചാല്‍ ഗൂഗിള്‍ പേ വഴി പണം സ്വീകരിക്കാന്‍ സാങ്കേതിക തടസ്സമുണ്ടെന്ന് ജനറല്‍ സെക്രട്ടറി ജോബിന്‍ ജേക്കബ് വ്യക്തമാക്കി. അതുകൊണ്ടാണ് വ്യക്തിപരമായ അക്കൗണ്ട്‌ വഴി പണം പിരിയ്ക്കാന്‍ തീരുമാനിച്ചത്. ഫണ്ട് വരുന്ന അക്കൗണ്ട്‌ സ്ഥിരമായി ഉപയോഗിക്കുന്ന അക്കൗണ്ട്‌ അല്ലെന്നും പണപ്പിരിവിന് വേണ്ടി മാത്രം താത്ക്കാലികമായി എടുത്തതാണെന്നും ജോബിന്‍ വിശദീകരിച്ചു. മെയ് 26ന് സംസ്ഥാന സമ്മേളനം തീരുന്നതിന് പിന്നാലെ ത്യശ്ശൂര്‍ സൗത്ത്‌ ഇന്ത്യന്‍ ബാങ്കിലെ മിഷന്‍ ക്വാര്‍ട്ടേഴ്സ് ബ്രാഞ്ചില്‍ തുടങ്ങിയ അക്കൗണ്ട്‌ ക്ലോസ് ചെയ്യുമെന്നും ജോബിന്‍ പറയുന്നു. ( കടപ്പാട്: ദ ഫോര്‍ത്ത് )

സംഘടനയ്ക്ക് നേരിട്ട് ഗൂഗിൾ പേ വഴി പണം അയക്കാം: ബിസിനസ് സംരംഭങ്ങൾക്ക് മാത്രമല്ല യൂത്ത് കോൺഗ്രസ് പോലുള്ള രാഷ്ട്രീയ സംഘടനകൾക്കും അവരുടെ അക്കൗണ്ടിന് വേണ്ടി യുപിഐ ഐഡി ജനറേറ്റ് ചെയ്യാൻ സാധിക്കും. ഈ ഐഡിയിലൂടെ ഗൂഗിൾ പേ ഉൾപ്പെടെയുള്ള സങ്കേതങ്ങളിലൂടെ പണം സ്വീകരിക്കുവാനും സാധിക്കും. ഇതിനുള്ള നടപടിക്രമങ്ങൾ വളരെ ലളിതവും ഒരു ദിവസത്തിൽ താഴെ മാത്രം സമയം എടുക്കുന്നതുമാണ്. ഇത് മാത്രമല്ല ഗൂഗിൾ പേ ഫോർ ബിസിനസ് എന്ന പ്ലാറ്റ്ഫോമിലൂടെയും സംഘടനകൾക്ക് പണം സ്വീകരിക്കാം. മറ്റൊരു പ്രധാനപ്പെട്ട കാര്യം സംഘടനയുടെ മെയിൻ അക്കൗണ്ടിന്റെ ഭാഗമായി തന്നെ യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിനായി ഒരു പ്രത്യേക അക്കൗണ്ട് പോലും തുറക്കാവുന്നതും അതിനുവേണ്ടി മാത്രമായി ഗൂഗിൾ പേ അല്ലെങ്കിൽ യുപിഐ ക്രമീകരിക്കുകയും ചെയ്യാമെന്ന് ഇരിക്കെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതിയുടെ ആശീർവാദത്തോടെ ഈ നിയമവിരുദ്ധ പ്രവർത്തനം നടത്തുന്നത്.

എന്താണ് നിയമവിരുദ്ധത? ഇത് യൂത്ത് കോൺഗ്രസിൻറെ ഒരു ആഭ്യന്തര കാര്യമല്ല നേരെമറിച്ച് രാജ്യത്തെ ടാക്സ് നിയമങ്ങൾക്ക് വിരുദ്ധമായ ഒരു പ്രവർത്തനമാണ്. ഒരു വ്യക്തിയുടെ സ്വകാര്യ അക്കൗണ്ടിലേക്ക് പരമാവധി സംഭാവനയായി സ്വീകരിക്കാവുന്ന തുകയുടെ പരിധി 50,000 രൂപയാണ്. അതിന് മുകളിലുള്ള തുക അയാളുടെ വരുമാനമായി കണക്കാക്കുകയും അതിനു മുപ്പത് ശതമാനം നികുതി ഈടാക്കുകയും ചെയ്യും.

ഈ വ്യക്തി റിട്ടേൺ സമർപ്പിച്ചില്ലെങ്കിൽ അത് ടാക്സ് ഇവേഷന്റ പരിധിയിൽ വരും. ഇത്തരത്തിൽ ടാക്സ് ഇവേഷൻ കണ്ടെത്തിയാൽ ആകെ ലഭിച്ച സംഭാവനയുടെ മൂന്നിരട്ടി വരെ പിഴയായി ചുമത്തപ്പെടും. അതായത് 100 രൂപ വന്നാൽ 300 രൂപ പിഴ വരാം. കോൺഗ്രസ് ഭരണകാലത്ത് തന്നെ നിർമ്മിക്കപ്പെട്ട ഇൻകം ടാക്സ് നിയമങ്ങളെ കുറിച്ചുള്ള അജ്ഞതയാണെന്ന് പറഞ്ഞാൽ പോലും അത് യൂത്ത് കോൺഗ്രസിന് വലിയ അപമാനമാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക