നിയമസഭാ സമ്മേളനം ചേരുന്നതിന് തൊട്ടുമുന്‍പ് കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ ഗോമൂത്രം തളിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശുദ്ധീകരണം. തിങ്കളാഴ്ച രാവിലെയാണ് പുതിയ സര്‍കാരിന്റെ ആദ്യസമ്മേളനം ചേരാനിരുന്നത്. ഇതിനു തൊട്ടുമുന്‍പായിരുന്നു ശുദ്ധീകരണം നടത്തിയത്. പൂജാരിയുമായെത്തി പൂജകള്‍ നടത്തിയതിനു ശേഷം ഒരു സംഘം ആളുകള്‍ ഗോമൂത്രം തളിക്കുകയായിരുന്നു.

ശുദ്ധീകരണത്തിന്റെ ഭാഗമായാണ് വിധാന്‍ സഭയ്ക്ക് പുറത്ത് ഗോമൂത്രം തളിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.ശനിയാഴ്ചയാണ് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള പത്തംഗ കോണ്‍ഗ്രസ് മന്ത്രിസഭ അധികാരമേറ്റടുത്തത്. ഡി കെ ശിവകുമാറും ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

34 മന്ത്രിമാരെ പരമാവധി ഉള്‍പെടുത്താം. മന്ത്രിസഭ വിപുലീകരണം ഉടന്‍ തന്നെ ഉണ്ടായേക്കും.അതേസമയം, കര്‍ണാടകത്തില്‍ സ്പീകര്‍ തിരഞ്ഞെടുപ്പ് ഈ മാസം 24ന് നടക്കും. കോണ്‍ഗ്രസില്‍ നിന്ന് ടിബി ജയചന്ദ്ര, എച് കെപാട്ടീല്‍ എന്നിവര്‍ക്കാണ് സാധ്യത.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക