മോഹന്‍ലാലിന് പിറന്നാള്‍ സമ്മാനമായി 72 ലക്ഷം രൂപയുടെ കാര്‍. ഹെഡ്ജ് ഉടമ അലക്‌സ് കെ ബാബുവാണ് താരത്തിന്റെ പിറന്നാള്‍ ദിനമായ ഇന്നലെ 72 ലക്ഷം രൂപയുടെ ആഡംബര കാര്‍ സമ്മാനമായി നല്‍കിയത്. കിയ ഇവി6 എന്ന പുത്തന്‍ മോഡലാണ് അലക്‌സ് പ്രിയ സുഹൃത്തിന് സമ്മാനിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് കിയ ഷോറൂം അധികൃതര്‍ താരത്തിന്റെ വീട്ടിലെത്തി കാര്‍ സമ്മാനിച്ചത്.

മോഹന്‍ലാലിനും ഭാര്യ സുചിത്രയ്ക്കുമൊപ്പം കാര്‍ ഏറ്റുവാങ്ങുമ്ബോള്‍ മേജര്‍ രവി, ഷിബു ബേബി ജോണ്‍ എന്നിവരും ഉണ്ടായിരുന്നു. കമ്ബനി ജൂണ്‍ 2ന് പുറത്തിറക്കിയ മോഡലാണ് കിയ ഇവി6. 3.5 സെക്കന്‍ഡില്‍ 100 കി.മി സ്പീഡ് കൈവരിക്കാന്‍ സാധിക്കുന്ന വാഹനത്തിന്റെ പവന്‍ 323 ബിഎച്ച്‌പിയാണ്. ഇലക്‌ട്രിക് വാഹനമായ കിയ ഇവി6ന് 19 മിനിറ്റില്‍ 80% ചാര്‍ജ് കയറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക