ജനപ്രിയ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ഇന്‍സ്റ്റഗ്രാം ആഗോളവ്യാപകമായി പണിമുടക്കി. ഇന്ത്യയിലും ഇന്‍സ്റ്റഗ്രാം സേവനങ്ങള്‍ നിലച്ചു. എന്നാല്‍, മണിക്കൂറുകള്‍ക്കകം തകരാര്‍ പരിഹരിച്ചു.ഇന്ത്യന്‍ സമയം പുലര്‍ച്ചെ നാലോടെയാണ് ഇന്‍സ്റ്റഗ്രാം പ്രവര്‍ത്തനം നിലച്ചത്.

ഇതോടെ ആളുകള്‍ ട്വിറ്ററിലും ഫേസ്ബുകിലും ഇത് സംബന്ധിച്ച്‌ പോസ്റ്റ് ചെയ്തു.സേവനങ്ങള്‍ അല്‍പനേരത്തേക്ക് തടസപ്പെട്ടത് ഇന്‍സ്റ്റഗ്രാം സ്ഥിരീകരിച്ചു. ചെറിയ തടസം നേരിട്ടതായും അത് പരിഹരിച്ചതായും ഉപഭോക്താക്കളോട് ക്ഷമചോദിക്കുന്നുവെന്നും ഇന്‍സ്റ്റഗ്രാം ട്വീറ്റ് ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക