വികൃതി കാണിച്ച അഞ്ചുവയസുള്ള വളര്‍ത്തുമകളെ പൊള്ളുന്ന വെയിലില്‍ ടെറസില്‍ കെട്ടിയിട്ട സംഭവത്തില്‍ അസമിലെ പ്രമുഖ സൈക്യാട്രിസ്റ്റ് ഡോ. സംഗീത ദത്തയും ഭര്‍ത്താവ് ഡോ. വാലിയുല്‍ ഇസ്ലാമും അറസ്റ്റില്‍. കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന ഡോ. സംഗീതയെ മേഘാലയയിലെ റിഭോയില്‍ നിന്നാണ് പിടികൂടിയത്. ഡോ. വാലിയുലിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ദത്തെടുത്ത കുഞ്ഞിനോടാണ് ഇരുവരും ക്രൂരത കാട്ടിയത്. വികൃതി കാണിച്ച മകളെ ഇരുവരും ചേര്‍ന്ന് ടെറസില്‍ തൂണില്‍ കെട്ടിയിട്ടെന്നാണ് കേസ്. കുട്ടികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ഇടപെടലിലൂടെയാണ് സംഭവം പുറത്തെത്തിയത്. സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ അറസ്റ്റിലായ ഡോ. വാലിയുല്‍ ഇസ്ലാം അഞ്ച് ദിവസമായി കസ്റ്റഡിയിലാണ്. സംഭവത്തില്‍ പങ്കുള്ള വീട്ടുജോലിക്കാരി ലക്ഷ്മി റായിയും കേസില്‍ അറസ്റ്റിലായിട്ടുണ്ട്.മിഗ്വേല്‍ ദാസ് എന്ന ആക്ടിവിസ്റ്റാണ് തന്‍റെ ഫേസ്ബുക് പേജിലൂടെ ഡോക്ടര്‍ ദമ്ബതിമാരുടെ ക്രൂരത ആദ്യമായി പുറലോകത്തെ അറിയിച്ചത്. കനത്ത വെയിലേറ്റ് കുട്ടിയുടെ ദേഹം മുഴുവന്‍ പൊള്ളലേറ്റിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക