കൊച്ചി: പൊലീസില്‍ നിന്ന് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള മോന്‍സണ്‍ മാവുങ്കലിന്റെ ഡ്രൈവറുടെ ഹര്‍ജി തീര്‍പ്പാക്കണമെന്ന ക്രൈംബ്രാഞ്ച് അപേക്ഷ ഹൈക്കോടതി തള്ളി. മേന്‍സണ്‍ മാവുങ്കലിന് വേണ്ടി പൊലീസ് തന്നെ പീഡിപ്പിക്കുന്നെന്നും സംരക്ഷണം നല്‍കണമെന്നും കാണിച്ചാണ് മോണ്‍സന്റെ ഡ്രൈവര്‍ അജി കോടതിയെ സമീപിച്ചത്.

ഈ കേസില്‍ അജിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ടെന്നും ഹര്‍ജി തീര്‍പ്പാക്കണമെന്നും കാണിച്ച്‌ ക്രൈംബ്രാഞ്ച് അപേക്ഷ സമര്‍പ്പിച്ചു. ഈ അപേക്ഷ പരിഗണിക്കവെയാണ് സര്‍ക്കാരിനും പൊലീസിനും എതിരെ കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. എന്തടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു അപേക്ഷയുമായി സമീപിച്ചതെന്ന് കോടതി ചോദിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കണ്ണില്‍ കണ്ടതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ ഈ കേസിലുണ്ടോയെന്ന് സംശയിക്കുന്നതായും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവിയുടെ സത്യവാങ്മൂലത്തില്‍ കോടതിയ്ക്ക് എതിരായ പരാമര്‍ശത്തെയും കോടതി വിമര്‍ശിച്ചു. കാക്കിയിട്ടാല്‍ കോടതിക്കെതിരെ എന്തും പറയാമോയെന്ന് കോടതി ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക