മുഖ്യമന്ത്രി പിണറായി വിജയന്റെ സെക്രട്ടറിയേറ്റിലെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും മോടിപിടിപ്പിക്കാനൊരുങ്ങുന്നു. 2.11 കോടി രൂപ ചെലവഴിച്ചാണ് നവീകരിക്കുക. ഇതിന് അനുമതി നല്‍കി പൊതുഭരണ അഡീഷണല്‍ ചീഫ് സെക്രട്ടറി കെആര്‍ ജ്യോതിലാല്‍ ഉത്തരവിറക്കി. മുഖ്യമന്ത്രിയുടെ ഓഫീസും ചേബറും 60.46 ലക്ഷം രൂപ മുടക്കിയാണ് നവീകരിക്കുന്നത്.

ഇന്റീരിയര്‍ ജോലികള്‍ക്ക് 12.18 ലക്ഷവും ഫര്‍ണിച്ചറിന് 17.42 ലക്ഷവും അനുവദിച്ചു.മുഖ്യമന്ത്രിയുടെ നെയിം ബോര്‍ഡ്, എബ്ലം, ഫ്‌ളാഗ് പോള്‍സ് എന്നിവ തയ്യാറാക്കുന്നതിന് 1.56 ലക്ഷം രൂപയാണ് ചെലവ്. ശുചിമുറിയ്‌ക്കും റെസ്റ്റ് റൂമിനും 1.72 ലക്ഷവും പ്രത്യേക ഡിസൈനിലുള്ള ഫ്‌ളഷ് ഡോറിന് 1.85 ലക്ഷവും ചെലവഴിക്കും. സോഫാ ലോഞ്ച് 92,920 രൂപ, ഇലക്‌ട്രിക്കല്‍ ജോലി- 4.70 ലക്ഷം, എസി- 11.55 ലക്ഷം, അഗ്നിശമന സംവിധാനം- 1.26 ലക്ഷം എന്നിങ്ങനെയാണ് ആകെ 60.46 ലക്ഷം കണക്കാക്കിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

5,000 കോടിയുടെ അധിക നികുതിഭാരം ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെച്ച്‌ ആഡംബരത്തിനായി കോടികള്‍ ധൂര്‍ത്തടിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കടുത്ത സാമ്ബത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ സ്വന്തം കാര്യത്തില്‍ ഇപ്പോഴും ധൂര്‍ത്ത് തുടരുകയാണ്.

മുഖ്യമന്ത്രിയുടെ സുരക്ഷ, വാഹനങ്ങള്‍, ക്ലിഫ് ഹൗസ് നവീകരണം തുടങ്ങിയവയ്‌ക്ക് ഇതിനോടകം തന്നെ കോടികളാണ് ചെലവഴിച്ചത്. സെക്രട്ടറിയേറ്റ് നോര്‍ത്ത് ബ്ലോക്കിലെ മൂന്നാം നിലയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസും കോണ്‍ഫറന്‍സ് ഹാളും സ്ഥിതി ചെയ്യുന്നത്. പൊതുമരാമത്ത് വകുപ്പാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക