സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ‘ദ കേരള സ്‌റ്റോറി’ എന്ന സിനിമയുടെ ടീസര്‍ വിവാദമാകുന്നു. കേരളത്തില്‍ നിന്ന് 32,000 പെണ്‍കുട്ടികള്‍ ഐഎസിലേക്ക് മതം മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് ടീസറില്‍ പറയുന്നത്. ‘ഒരു സാധാരണ പെണ്‍കുട്ടിയെ അപകടകാരിയായ തീവ്രവാദിയാക്കി മാറ്റാന്‍ വലിയ കളിയാണ് കേരളത്തില്‍ നടക്കുന്നത്. അതും പരസ്യമായി. ആരുമില്ലേ ഇത് തടയാന്‍’- ടീസറിലെ കഥാപാത്രം പറയുന്നതിങ്ങനെ.

എന്നാല്‍ ട്രെയ്‌ലറില്‍ പറഞ്ഞിരിക്കുന്നത് പ്രകാരമുള്ള വിവരങ്ങള്‍ പച്ചക്കള്ളമാണെന്ന് രാഹുല്‍ ഈശ്വര്‍ ട്വീറ്റ് ചെയ്തു. സ്ത്രീയെയും പുരുഷനേയും കൂട്ടി 100 പേര്‍ മാത്രമേ ഐഎസില്‍ പോയിരിക്കാന്‍ സാധ്യതയുള്ളുവെന്നും രാഹുല്‍ ഈശ്വര്‍ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക