തൊഴിലവസരങ്ങള്‍ തേടുന്ന പുതിയ തലമുറ ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച്‌ പുതിയ അവസരങ്ങള്‍ക്ക് പിന്നാലെയാണ്. വടക്കന്‍ അമേരിക്കന്‍ രാജ്യമായ കാനഡ ഇത്തരക്കാരുടെ ബക്കറ്റ് ലിസ്റ്റില്‍ ഒന്നാമത്തെ ഇടമാണ്. ഇന്ന് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ വലിയൊരളവില്‍ കാനഡയിലുണ്ട്.

കാനഡയില്‍ തൊഴില്‍ അന്വേഷിക്കുന്നവരാണെങ്കില്‍ ഉയര്‍ന്ന വിദ്യാഭ്യാസം ആവശ്യമില്ലാത്ത എന്നാല്‍ കൃത്യമായ വൈദഗ്ധ്യം ആവശ്യമായൊരു ജോലിക്കാണ് വരുന്ന കാലത്ത് അവസരമെന്നാണ് കാണുന്നത്. കാര്‍ഷിക രംഗത്തെ കനേഡിയന്‍ തൊഴിലാളികളില്‍ വലിയൊരു അളവും വിരമിക്കാല്‍ പ്രായത്തോട് അടുത്തവരാണ്. ഇതിനാല്‍ തന്നെ വരുന്ന 10 വര്‍ഷത്തിനുള്ളില്‍ 30,000 സ്ഥിര കുടിയേറ്റക്കാരെയാണ് കാനഡയിലേക്ക് ആവശ്യം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൊഴിലവസരങ്ങള്‍: റോയല്‍ ബാങ്ക് ഓഫ് കാനഡയുടെ (ആര്‍ബിസി) നടത്തിയ പഠനത്തിലാണ് വരുന്ന തൊഴിലവസരങ്ങളെ പറ്റി ധാരണയുണ്ടായത്. ഗവേഷണമനുസരിച്ച്‌, കനേഡിയന്‍ ഫാം ഓപ്പറേറ്റര്‍മാരില്‍ 40 ശതമാനവും 2033-ഓടെ വിരമിക്കും. ഇക്കാലയളവില്‍ 24,000 ജനറല്‍ ഫാം, നഴ്‌സറി തൊഴിലാളികളുടെ കുറവ് ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കുന്നു. 10 വര്‍ഷത്തിനുള്ളില്‍, ഇന്നത്തെ ഫാം നടത്തിപ്പുകാരില്‍ 60 ശതമാനവും വിരമിക്കല്‍ പ്രായത്തിന് (65 വയസിന്) മുകളില്‍ പ്രായമുള്ളവരാകുമെന്നും പഠനം പറയുന്നു. ഇത് പരിഹരിക്കാനായി 24,000-ലധികം സാധാരണ കര്‍ഷക തൊഴിലാളികള്‍ക്കും 30,000 ഓപ്പറേറ്റര്‍മാര്‍ക്കും സ്ഥിരമായ ഇമിഗ്രേഷന്‍ പദവി നല്‍കാനാണ് ആര്‍ബിസി പഠനം പറയുന്നത്.

ഒന്നുകില്‍ സ്വന്തമായി ഫാമുകള്‍ തുടങ്ങുന്നതിനോ അല്ലെങ്കില്‍ നിലവിലുള്ളവ ഏറ്റെടുക്കുന്നതിനോ കാനഡയിലെത്തുന്ന തൊഴിലാളികള്‍ക്ക് അവസരം ലഭിക്കും. ഇതോടൊപ്പം സ്ഥിര തൊഴിലാളികളാനാകുള്ള അവസരവുമുണ്ട്. വിത്ത് വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനും ആവശ്യമായ കഴിവുകളുള്ള താല്‍കാലിക വിദേശ തൊഴിലാളികളെയാണ് നേരത്തെ കാനഡ ഉപയോഗിച്ചിരുന്നത്. ഇവരില്‍ പലരും ചുരുങ്ങിയ കാലത്തിന് ശേഷം സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനാൽ ഫാം തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ പ്രതിസന്ധി കാനഡ നേരിടും. ഇതിന് ബദലായാണ് സ്ഥിരം വിദേശ തൊഴിലാളികളെ തേടുന്നത്. നിലവില്‍ കൂടുതല്‍ വൈദഗ്ധ്യമുള്ള ഫാം ഓപ്പറേറ്റര്‍മാരുടെ കാര്യം വരുമ്ബോള്‍, ഇന്ത്യ, നെതര്‍ലാന്‍ഡ്‌സ്, ചൈന, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ളവരെയാണ് കാനഡ സ്വീകരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക