പാലക്കാട് എംപി വി.കെ.ശ്രീകണ്ഠന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച്‌ കേരളത്തില്‍ കന്നിയാത്ര നടത്തുന്ന വന്ദേഭാരത് എക്സ്പ്രസില്‍ പോസ്റ്റര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ളാഗ് ഓഫ് ചെയ്ത കേരളത്തിന് ലഭിച്ച ആഭ്യ വന്ദേഭാരത് എക്സ്പ്രസ് ഷൊര്‍ണ്ണൂരില്‍ എത്തിയപ്പോഴാണ് പോസ്റ്റര്‍ പതിച്ചത്.

പശ തേച്ച്‌ ഒട്ടിക്കുകയായിരുന്നില്ല. മഴ നനഞ്ഞെത്തിയ ട്രെയിനിന്റെഗ്ലാസുകള്‍ക്ക് പുറത്തായി പോസ്റ്റര്‍ പതിക്കുകയായിരുന്നു. വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ പോരാടിയ വി.കെ.ശ്രീകണ്ഠന്‍ എംപിക്ക് അഭിവാദ്യങ്ങള്‍ എന്നായിരുന്നു പോസ്റ്ററിലുണ്ടായിരുന്നത്. റെയില്‍വേ പോലീസ് പോസ്റ്ററുകള്‍ ചിലത് ഉടന്‍ തന്നെ നീക്കം ചെയ്യുകയുണ്ടായി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വി.കെ.ശ്രീകണ്ഠന്‍ എംപിയുടെ നേതൃത്വത്തില്‍ ഷൊര്‍ണ്ണൂരില്‍ വന്ദേഭാരതിനെ സ്വീകരിക്കാന്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയിരുന്നു. വന്ദേഭാരതിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് നേരത്തെ ശ്രീകണ്ഠന്‍ എംപി പ്രഖ്യാപനം നടത്തിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക