വന്ദേഭാരത് എക്സ്പ്രസിന്റെ സംസ്ഥാനത്തെ ആദ്യയാത്രയ്ക്ക് മികച്ച പ്രതികരണം. ആദ്യയാത്രയില്‍ 20 ലക്ഷത്തോളം രൂപയാണ് വന്ദേഭാരതിന് വരുമാനമായി കിട്ടിയത്. 26 നു കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്ത് എത്തിയ ആദ്യ സര്‍വീസില്‍ 19.50 ലക്ഷം രൂപ റിസര്‍വേഷന്‍ ടിക്കറ്റ് വരുമാനം ലഭിച്ചതായാണ് പ്രാഥമിക കണക്ക്.

കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍ സൂചിപ്പിച്ചു. വന്ദേഭാരതിന്റെ പൂര്‍ണ തോതിലുള്ള സര്‍വീസ് ഇന്നു മുതല്‍ ആരംഭിക്കും. രാവിലെ 5.20 ന് തിരുവനന്തപുരത്ത് നിന്നും ഉച്ചയ്ക്ക് 2.30 ന് തിരിച്ച്‌ കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേക്കുമാണ് സര്‍വീസ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആദ്യദിനം കാസര്‍ഗോഡ് നിന്നു പുറപ്പെട്ട വന്ദേഭാരത് ട്രെയിന്‍ ഏകദേശം 8 മിനിറ്റ് വൈകിയാണു തിരുവനന്തപുരത്തെത്തിയത്. ആദ്യത്തെ രണ്ടാഴ്ചത്തേക്ക് ഭൂരിഭാഗം സര്‍വീസുകളിലും ടിക്കറ്റ് വെയ്റ്റ് ലിസ്റ്റിലാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക