സഹജീവികളോട് കരുണയോടെയും ദയയോടെയും പെരുമാറുക എന്നത് ഇന്ന് അന്യം നിന്നുപോകുന്ന കാഴ്ചയാണ്. സ്വന്തം കാര്യം നോക്കി മാത്രം ജീവിക്കാനേ ഇന്ന് എല്ലാവര്‍ക്കും സമയമുള്ളൂ. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയ കീഴടക്കുന്നത്. നേരത്തെ വൈറലായ വീഡിയോ വീണ്ടും ആരോ ഷെയര്‍ ചെയ്യുകയായിരുന്നു.

കൂട്ടിലടക്കപ്പെട്ട പക്ഷികളെ തുറന്ന് വിടാന്‍ വേണ്ടി മാത്രം വില്‍പ്പനക്കാരനില്‍ നിന്ന് പക്ഷികളെ വാങ്ങുകയാണ് യുവാവിന്‍റെ വീഡിയോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.കാറിലിരുന്നുകൊണ്ടാണ് യുവാവ് പക്ഷികളെ വാങ്ങുന്നത്. വില്‍പ്പനക്കാരന്‍ എടുത്ത് നല്‍കുന്നതിനനുസരിച്ച്‌ ഇയാള്‍ പക്ഷികളെ തുറന്ന് വിടുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബി ആന്‍ഡ് എസ് എന്ന ട്വിറ്റര്‍ പേജിലാണ് ഈ വീഡിയോ വീണ്ടും ഷെയര്‍ ചെയ്തത്. ‘ഈ മനുഷ്യന്‍ പക്ഷികളെ വാങ്ങുന്നത് അവയെ സ്വതന്ത്രമാക്കാന്‍ വേണ്ടി മാത്രമാണ്,’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏതായാലും വീഡിയോ നിരവധി പേര്‍ ഏറ്റെടുക്കുകയും യുവാവിനെ അഭിനന്ദിച്ച്‌ രംഗത്തെത്തുകയും ചെയ്തു.

ലോകത്തിന് ആവശ്യമുള്ള നായകന്‍ എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്. അയാള്‍ എത്രവലിയ മനസിന് ഉടമയാണെന്നും ചിലര്‍ കമന്റ് ചെയ്തു. മനുഷ്യനായാലും മൃഗങ്ങളായാലും പക്ഷികളായാലും സ്വാതന്ത്ര്യം എന്നത് ഏറ്റവും അടിസ്ഥാനപരമായ കാര്യമാണ്..സ്വാതന്ത്ര്യം നഷ്ടപ്പെടുമ്ബോഴേ ആ വേദന മനസിലാകൂ.. എന്നും ചിലര്‍ കമന്‍റ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക