ഏറ്റവും അപകടകാരികളായ വന്യമൃഗങ്ങളില്‍ ഒന്നാണ് കരടികള്‍. പലപ്പോഴും അക്രമാസക്തരാകാറുള്ള കരടികള്‍ക്ക് മുന്നില്‍ ചെന്ന് പെട്ടാല്‍ പിടിച്ചു നില്‍ക്കുക എന്നത് അത്ര എളുപ്പമാകില്ല. കരടിക്ക് മുന്നില്‍ പെട്ടാല്‍ ഓടുക എന്നല്ലാതെ മറ്റൊന്നും പെട്ടെന്ന് നമ്മുടെ മനസിലേയ്ക്ക് വരാന്‍ വഴിയില്ല. അല്ലെങ്കില്‍ പണ്ടത്തെ കഥകളിലേത് പോലെ ശ്വാസമടക്കി പിടിച്ച്‌ മരിച്ചത് പോലെ കിടക്കണം. ഇത് രണ്ടുമല്ലാത്ത രീതിയിലുള്ള ഒരാളുടെ പ്രതികരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ഡേവിഡ് ഒപ്പന്‍ഹെയ്മര്‍ എന്നയാളാണ് അപ്രതീക്ഷിതമായി കരടിക്ക് മുന്നില്‍ പെട്ടത്. വാരാന്ത്യത്തിലെ ചില്ലാക്സിംഗ് ഇത്തരത്തില്‍ കരടിയുമായി കണ്ണുടക്കുമെന്ന് വിചാരിച്ചില്ലെന്നാണ് വീഡിയോയ്ക്ക് ഒപ്പന്‍ഹെയ്മര്‍ നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. വീട്ടുമുറ്റത്ത് ബെഡില്‍ ചാരി കിടന്ന് മൊബൈല്‍ ഫോണില്‍ സ്ക്രോള്‍ ചെയ്യുകയായിരുന്നു ഒപ്പന്‍ഹെയ്മര്‍. ഈ സമയം അതുവഴി ഒരു കരടി വരുന്നത് വീഡിയോയില്‍ കാണാം. അപ്രതീക്ഷിതമായി കരടിയെ കണ്ടതും ഞെട്ടിത്തരിച്ചിരിക്കുന്ന ഒപ്പന്‍ഹെയ്മറുടെ റിയാക്ഷനാണ് വീഡിയോയുടെ ഹൈലൈറ്റ്. ഇതിന് പിന്നാലെ കരടി പേടിച്ച്‌ ഓടിപ്പോകുന്നതും വീഡിയോയില്‍ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://fb.watch/kaseLkhK7L/?mibextid=Nif5oz

ഏപ്രില്‍ 12നാണ് ഒപ്പന്‍ഹെയ്മര്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെ നിരവധിയാളുകളാണ് കമന്‍റുകളുമായി എത്തിയിരിക്കുന്നത്. രണ്ട് പേരും പേടിച്ചിട്ടുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും പറയുന്നത്. എന്നാല്‍, രണ്ടില്‍ ആരാണ് കൂടുതല്‍ പേടിച്ചതെന്ന് പറയാന്‍ കഴിയില്ലെന്നാണ് മറ്റു ചിലര്‍ അഭിപ്രായപ്പെട്ടത്. ഒപ്പന്‍ഹെയ്മര്‍ ഈ സാഹചര്യത്തെ കൈകാര്യം ചെയ്തത് മികച്ച രീതിയിലാണെന്ന് ചിലര്‍ പറയുന്നു. അന്നത്തെ ദിവസം രാവിലെ കാപ്പി കുടിക്കേണ്ടി വന്നുകാണില്ലെന്ന രസകരമായ കമന്‍റുകളും വീഡിയോയ്ക്ക് താഴെ നിറയുന്നുണ്ട്.

വീട്ടില്‍ എന്ത് തരം ക്യാമറയാണ് ഉപയോഗിച്ചതെന്നായിരുന്നു ചിലര്‍ക്ക് അറിയേണ്ടത്. റിംഗ് ഡോര്‍ബെല്‍ ക്യാമറയിലാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്ന് ഒപ്പന്‍ഹെയ്മര്‍ മറുപടി നല്‍കിയിട്ടുണ്ട്. വീഡിയോയില്‍ കേള്‍ക്കുന്ന ശബ്ദം പുറപ്പെടുവിച്ചത് കരടിയാണോ താങ്കളാണോ എന്ന ഒരു ഉപയോക്താവിന്‍റെ ചോദ്യത്തിന് തനിയ്ക്ക് ആ സമയം ശബ്ദമുണ്ടാക്കാന്‍ കഴിയുമായിരുന്നില്ലെന്നും തീര്‍ച്ചയായും ആ ശബ്ദം കരടിയുടേതായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു. കരടിയെ കാണാനായി വരുന്നുണ്ടെന്നായി മറ്റു ചിലര്‍. അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും വരണമെന്നും മുന്‍ കൂട്ടി അറിയിക്കണമെന്നും ഒപ്പന്‍ഹെയ്മര്‍ പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക