സൗദി അറേബ്യയില്‍ എക്സ്റേ ടെക്നീഷ്യനായി ജോലിക്കു പോയ ഹിന്ദു യുവതിയെ മതം മാറ്റിയതായി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മതം മാറിയ യുവതി കുടുംബവുമായുള്ള ബന്ധങ്ങളെല്ലാം ഉപേക്ഷിച്ചുവെന്നും നിലവില്‍ യുവതി സൗദി അറേബ്യയില്‍ നിന്ന് കാണാതായെന്നും കാണിച്ച്‌ യുവതിയുടെ ഭര്‍ത്താവ് ആന്റണിയാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പരാതിയുടെ പൂര്‍ണ്ണ രൂപം:

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2013ലാണ് ആതിരയും ആന്റണിയെന്ന താനും തമ്മില്‍ മിശ്ര വിവാഹിതരായത്. വാടാനപ്പള്ളി സബ് രജിസ്റ്റര്‍ ഓഫീസില്‍ വച്ചായിരുന്നു വിവാഹം രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് തങ്ങള്‍ക്ക് അലന്‍ എന്നൊരു മകനും പിറന്നിരുന്നു. വളരെ സന്തോഷകരമായി ജീവിച്ചു വരവെ 2016ല്‍ സൗദി അറേബ്യയില്‍ ആതിര എക്സ് റേ ടെക്നീഷ്യനായി ജോലിക്ക് പോവുകയായിരുന്നു. സൗദി അറേബ്യയിലുള്ള അബഹാ എന്ന സ്ഥലത്ത് ഹല്‍ ഹയാത്ത് നാഷണല്‍ ഹോസ്പിറ്റലില്‍ എക്സറെ ടെക്നിഷ്യന്‍ റേഡിയോഗ്രാഫര്‍ ആയി നാല് വര്‍ഷം ആതിര ജോലി ചെയ്തു. തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങി വരികയായിരുന്നു.

തുടര്‍ന്ന് 2021ല്‍ എറണാകുളത്തുള്ള കരിഷ്മ ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന ഏജന്‍സി വഴി സൗദി അറേബ്യയിലെ ജിദ്ദ എന്ന സ്ഥലത്തുള്ള അല്‍ മകറുന്ന സ്ട്രീറ്റിലുള്ള അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്‍്ററില്‍ എക്സറെ ടെക്നിഷ്യനായി ആതിര ജോലിക്കു പോയി. അവിടെ നിന്നും ആതിര ദിനവും തന്നെ ഫോണില്‍ ബന്ധപ്പെടുകയും, കത്തുകള്‍ അയക്കുകയും, വാട്സപ്പ് സന്ദേശങ്ങള്‍ അയക്കുകയും പതിവായിരുന്നു എന്നാല്‍ കഴിഞ്ഞ ഒരു കൊല്ലമായി ഞാനും മകനുമായി ഒരു ബന്ധവുമില്ലാത്ത ആളായി ആതിര മാറുകയായിരുന്നു.

ഇടയ്ക്ക് തന്നെ വിളിച്ച്‌ പരസ്പര ബന്ധമില്ലാത്ത കാര്യങ്ങള്‍ സംസാരിക്കുകയും തന്റെ സംസാരം കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ കട്ട് ചെയ്യുന്നത് പതിവായിരുന്നു. അല്‍മാസ് ഐഡിയല്‍ മെഡിക്കല്‍ സെന്റർ ഉടമസ്ഥന്‍ മലയാളിയായ മുസ്തഫയുമായി ബന്ധപ്പെട്ടപ്പോള്‍ ചില ഞെട്ടിക്കുന്ന വിവരങ്ങളാണ് തനിക്ക് അറിയാന്‍ കഴിഞ്ഞത്. സൗദി അറേബ്യയില്‍ വച്ച്‌ ആതിരയെ മയക്കുമരുന്നിന് അടിമപ്പെടുത്തി താമസസ്ഥലത്ത് നിന്നും 200 കിലോമീറ്റര്‍ ദൂരെയുള്ള യന്‍ബു എന്ന പ്രദേശത്ത് കൊണ്ടുപോയി ഇസ്ലാം മതത്തിലേക്ക് രഹസ്യമായി മതം മാറ്റി.

സുബൈര്‍ എന്ന 65 വയസ്സുള്ള വ്യക്തി സൗദി അറേബ്യയില്‍ വച്ച്‌ 32 വയസ്സുള്ള ആതിരയെ വിവാഹം കഴിച്ചു. ഇതിനു മുന്‍പ് യുവതിയെ മറ്റു രണ്ടുപേര്‍ ദുരുപയോഗം ചെയ്തു. ആതിരക്ക് ദിവസവും ഭക്ഷണത്തില്‍ ഡ്രഗ്സ് കൊടുത്തിട്ടാണ് ഇപ്രകാരം മതം മാറ്റി നിക്കാഹ് കഴിച്ചത്. ആതിര ജോലി ചെയ്യുന്ന ക്ലിനിക്ക് അധികാരികള്‍ക്ക് ഇസ്ലാം മത തീവ്രവാദി സംഘടനകളുമായി ബന്ധമുള്ളതായി തനിക്ക് സംശയമുണ്ട് . മതം മാറ്റിയുള്ള വിവാഹമാണ് നടന്നിരിക്കുന്നത്, ഇസ്ലാം തീവ്രവാദി സംഘടനകള്‍ക്ക് ആതിരയെ കെെമാറ്റം ചെയ്യാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസമായി ആതിരയുമായി ബന്ധപ്പെടാനാകില്ലെന്നും ജോലി ചെയ്യുന്ന സ്ഥലത്തു നിന്ന് ആതിര അപ്രത്യക്ഷയാണെന്നുമാണ് ലഭിക്കുന്ന വിവരം.

അതേസമയം, ആലപ്പുഴ സ്വദേശിനി ജെസ്സി എന്ന യുവതി ആതിരയെ മതം മാറ്റുന്ന പ്രവര്‍ത്തികളില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് സൂചനകളുണ്ടെന്നും ആന്‍്റണി പറയുന്നുണ്ട്. സൗദിയില്‍ ആതിരയുടെ റൂം മേറ്റായിരുന്നു ജെസ്സി. ലാബില്‍ ജോലി ചെയ്യുന്ന ജസ്സി ദിവസേന ഭക്ഷണത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കുന്നുവെന്ന് ആതിര തന്നെ കത്ത് മുഖേന അറിയിച്ചിട്ടുണ്ടെന്നും ആന്റണി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതുമൂലം ആതിരയ്ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടായെന്നും അതിന് ചികിത്സ നല്‍കിയിട്ടുള്ളതാണെന്നും ആന്റണി പറയുന്നു.

ഈ രേഖകള്‍ ൺ കൈവശമുണ്ടെന്നും ആന്റണി പറയുന്നുണ്ട്. ഫോണില്‍ ആശുപത്രി അധികൃതരെ വിളിച്ചാല്‍ ആതിരയുടെ മേലധികാരിയായ ആസിഫും, സുബൈറും തന്നെ ചീത്ത വിളിക്കുകയും ആതിരയുമായി സംസാരിക്കുവാന്‍ അനുവദിക്കാതിരിക്കുകയും ഭാര്യയെ തനിക്ക് വിട്ടുതരുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയാണെന്നും ആന്റണി പറയുന്നുണ്ട്. ഏവരും ചേര്‍ന്നുള്ള ഒത്തുകളിയാണ് ആതിരയുടെ കാര്യത്തില്‍ നടന്നിരിക്കുന്നതെന്നുള്ള സംശയമാണ് ഇയാൾ പ്രകടിപ്പിക്കുന്നത്. ഏഴുവയസ്സുകാരന്‍ മകനോട് പോലും സംസാരിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. ഭാര്യയെ ഇസ്ലാം തീവ്രവാദികള്‍ക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിന് മുന്‍പായി തിരിച്ച്‌ വീട്ടിലേക്ക് കൊണ്ടുവരുവാന്‍ വേണ്ട നടപടി എടുക്കണമെന്ന് മുഖ്യമന്ത്രിയ്ക്ക് നല്‍കിയ പരാതികയില്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക