മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്യുന്ന ഷോയാണ് കിടിലം. വ്യത്യസ്തമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നല്‍കുകയാണ് കിടിലം എന്ന പരിപാടിയൂടെ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. അഭിനേതാക്കളായ മുകേഷ്, നവ്യ നായര്‍ ഗായിക റിമി ടോമി എന്നിവരാണ് ഷോയിലെ വിധികര്‍ത്താക്കള്‍. പരിപാടി അവതരിപ്പിക്കാനെത്തിയ യുവാവിന്റെ പേരിലെ വ്യത്യസ്ത്ഥതയെ കുറിച്ച്‌ ചര്‍ച്ച ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

കളരി പ്രകടനുമായി എത്തിയതാണ് യുവാവും സംഘവും. പേര് പറഞ്ഞ് പരിചയപ്പെടുത്തുന്ന സമയത്താണ് യുവാവിന്റെ പേരില്‍ താരങ്ങളുടെ ശ്രദ്ധ ഉടക്കിയത്. ഓജസ് ഈഴവന്‍ എന്നാണ് യുവാവിന്റെ പേര്. എന്തുകൊണ്ടാണ് അങ്ങനെ പേര് നല്‍കിയതെന്ന് മുകേഷ് ചോദിക്കുന്നുണ്ട്. പാര്‍വതി നായര്‍, പാര്‍വതി നമ്ബൂതിരി, ആകാശ് എസ് വര്‍മ എന്ന് ഇടാമെങ്കില്‍ എന്തുകൊണ്ട് ഇങ്ങനെ ചെയ്തു കൂടായെന്നാണ് യുവാവിന്റെ മറുചോദ്യം. സ്വയം നല്‍കിയ പേരാണോയെന്ന് നവ്യ ചോദിക്കുമ്ബോള്‍ അതെയെന്നുള്ള മറുപടിയും ഓജസ് നല്‍കുന്നുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യുവാവിനെ എതിര്‍ത്തും പിന്തുണച്ചുമുള്ള അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. എന്തിനാണ് ജാതി വാല്‍ പ്രോത്സാഹിപ്പിക്കുന്നതെന്ന് ഒരു വിഭാഗം ചോദിക്കുമ്ബോള്‍ ചിലര്‍ അത് നല്ല തീരുമാനമായും പറയുന്നു. എന്തായാലും ഈ വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.ഇതിനു മുന്‍പും കിടിലം ഷോയിലെ വീഡിയോകള്‍ വൈറലായിട്ടുണ്ട്. നവ്യ നായര്‍ പറഞ്ഞ കാര്യം ട്രോള്‍ രൂപത്തിലാക്കിയ വീഡിയോയാണ് ശ്രദ്ധ നേടിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക