ഹൈദരാബാദ്: ബുര്‍ഖയില്‍ ഒളിപ്പിച്ച് സ്വര്‍ണം കടത്താന്‍ ശ്രമിച്ച ദുബൈ വനിത പിടിയില്‍. ഇവരില്‍ നിന്ന് 18 ലക്ഷം രൂപ വില വരുന്ന 350 ഗ്രാം സ്വര്‍ണവുമാണ് പിടികൂടിയത്. ഹൈദരാബദിലെ ഷംഷാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ഞായറാഴ്ചയാണ് സംഭവം.

ബുര്‍ഖയില്‍ മുത്തുകളുടെ രൂപത്തില്‍ സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്. തിരിച്ചറിയതിരിക്കാന്‍ റോഡിയം പൊതിഞ്ഞ നിലയിലായിരുന്നു മുത്തുകള്‍. ബുര്‍ഖയില്‍ സ്വര്‍ണം തുന്നിച്ചേര്‍ത്ത നിലയിലായിരുന്നു. സംഭവത്തില്‍ യാത്രകാരിയ്‌ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക