സ്ത്രീധനപീഡനത്തെത്തുടര്‍ന്ന് യുവതി വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. വര്‍ക്കല വെട്ടൂര്‍ റാത്തിക്കല്‍ മൗണ്ട് മുക്ക് ഊറ്റുകുഴി റോഡില്‍ നെബീന മന്‍സിലില്‍ ഇക്ബാല്‍- മുംതാസ് ദമ്ബതിമാരുടെ മകള്‍ നബീന (23) യാണ് മരിച്ചത്. കേസില്‍ കല്ലമ്ബലം ഞാറായിക്കോണം കപ്പാംവിള കരിമ്ബുവിളയില്‍ ദാറുല്‍ അഫ്സല്‍ വീട്ടില്‍ അഫ്സലി (33) നെയാണ് വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.

11-ന് വൈകിട്ട് നാലുമണിയോടെയാണ് നബീനയെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. നബീനയുടെ മാതാപിതാക്കളുടെ പരാതിയിലാണ് അഫ്സലിനെതിരേ പോലീസ് കേസെടുത്തത്. 2019 ഓഗസ്റ്റ് നാലിനാണ് അഫ്സലുമായി നബീനയുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിനുശേഷം അഫ്സല്‍ വിദേശത്തേക്കു മടങ്ങി. ഇതിനിടെ സ്ത്രീധനത്തെച്ചൊല്ലി അഫ്സലിന്റെ മാതാവ് വഴക്കിട്ടിരുന്നതായി നബീന മാതാവിനെയും സഹോദരങ്ങളെയും അറിയിച്ചിരുന്നു. കുഞ്ഞ് ജനിച്ചശേഷം അഫ്സല്‍ നാട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങള്‍ വഷളായതെന്ന് നബീനയുടെ വീട്ടുകാര്‍ പറയുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്ത്രീധനത്തിന്റെ പേരില്‍ അഫ്സല്‍ മദ്യപിച്ചെത്തി തന്നെ മര്‍ദിക്കുകയും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്ന് നബീന കുടുംബത്തെ അറിയിച്ചിരുന്നു. കഴിഞ്ഞ 10-ന് രാത്രി അഫ്സല്‍ നബീനയെയും ഒരു വയസ്സുള്ള കുഞ്ഞിനെയും നബീനയുടെ വീട്ടില്‍ കൊണ്ടുവിട്ടിരുന്നു. നബീനയുമായി ബന്ധം തുടരാന്‍ താത്പര്യമില്ലെന്നും ബന്ധം വേര്‍പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ മടങ്ങിയത്. ഇതോടെ മാനസികമായി തളര്‍ന്ന നബീനയെ അടുത്ത ദിവസമാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.

അഫ്സലിന്റേയും മാതാവിന്റെയും ക്രൂരപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് നെബിനയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. നബീനയുടെ കുടുംബത്തിന്റെ പരാതിയില്‍ അഫ്സലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. സ്ത്രീധനത്തിന്റെ പേരില്‍ അഫ്സല്‍ മദ്യപിച്ചെത്തി തന്നെ മര്‍ദിക്കുകയും നിരന്തരമായി ആക്ഷേപിക്കുകയും ചെയ്യുമായിരുന്നെന്ന് നബീന കുടുംബത്തെ അറിയിച്ചിരുന്നു.

അഫ്സലിന്റേയും മാതാവിന്റെയും ക്രൂരപീഡനമാണ് മകളുടെ മരണത്തിന് കാരണമെന്നാണ് നെബിനയുടെ മാതാപിതാക്കളും ബന്ധുക്കളും പറയുന്നത്. നബീനയുടെ കുടുംബത്തിന്റെ പരാതിയില്‍ അറസ്റ്റ് ചെയ്ത അഫ്സലിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക