ട്രയല്‍ റണ്‍ നടത്തുന്ന വന്ദേ ഭാരത് എക്സ്പ്രസ് കോട്ടയം പിന്നിട്ടു. 2 മണിക്കൂര്‍ 18 മിനിറ്റുകൊണ്ടാണ് തിരുവനന്തപുരത്തുനിന്ന് ട്രെയിന്‍ കോട്ടയത്ത് എത്തിയത്. 5.10 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 7.38ന് കോട്ടയത്ത് എത്തുകയായിരുന്നു. 50 മിനിറ്റുകൊണ്ടാണ് കൊല്ലത്ത് എത്തിയത്. എറണാകുളം നോര്‍ത്തിലാണ് ട്രെയിനിന്റെ അടുത്ത സ്റ്റോപ്പ്.മൂന്നു മണിക്കൂറില്‍ ഇത് പൂര്‍ത്തിയാക്കുമെന്നാണ് വിലയിരുത്തുന്നത്.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്കാണ് ട്രയല്‍ റണ്‍ നടത്തുന്നത്. ഏഴ് മണിക്കൂര്‍ കൊണ്ട് ട്രെയിന്‍ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്(12.10). 2.30ന് തിരുവനന്തപുരത്തേക്ക് മടങ്ങും. തിരുവനന്തപുരം ഡിവിഷനിലെയും വിവിധ എൻജിനീയറിങ് വിഭാഗങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ വണ്ടിയിലുണ്ടാകും. ഷൊർണൂരിൽ സ്റ്റോപ്പില്ലാത്തതിനാൽ പാലക്കാട് ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥർ തൃശ്ശൂരിൽ നിന്ന് കയറും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം ട്രെയിനിന്റെ , സമയക്രമവും റെയിൽവേ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. തിരുവനന്തപുരത്ത് നിന്ന് ട്രെയിൻ പുറപ്പെടുന്ന സമയം, സ്റ്റോപ്പുകൾ, നിരക്കുകൾ എന്നിവയുടെ റിലീസ് അറിയിപ്പ് ഈ അറിയിപ്പിൽ അടങ്ങിയിരിക്കും. കേരളത്തിന്റെ വന്ദേ ഭാരത് എക്‌സ്പ്രസ് ഈ മാസം 25ന് പ്രധാനമന്ത്രിയായി ഫ്ലാഗ് ഓഫ് ചെയ്യും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക