മുപ്പതുകാരന്റെ ജനനേന്ദ്രിയം മുഴുവനായും നായ കടിച്ചെടുത്തു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുറിഞ്ഞുപോയ അവയവം തുന്നിച്ചേര്‍ക്കാനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു സംഭവം. പാടത്ത് പണിയെടുക്കുകയായിരുന്നു യുവാവ്. അതേ പാടത്ത് കൊയ്യാന്‍ കൊണ്ടുവന്ന യന്ത്രത്തിന് സമീപത്താണ് നായ ഉണ്ടായിരുന്നത്. പ്രശ്നക്കാരനല്ലെന്ന് കരുതി യുവാവ് നായയെ ഗൗനിക്കാതെ പണി തുടര്‍ന്നു. എന്നാല്‍,പെട്ടെന്ന് പാഞ്ഞെത്തിയ നായ യുവാവിനെ തള്ളിയിട്ട് ആക്രമിക്കുകയായിരുന്നു. നായയെ തൊഴിച്ചുമാറ്റാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതിനിടെയാണ് ജനനേന്ദ്രിയത്തില്‍ കടിച്ചത്. രക്ഷപ്പെടാന്‍ സമീപത്ത് കിടന്ന തുണിയെടുത്ത് നായയുടെ വായില്‍ കുത്തിക്കയറ്റിയെങ്കിലും അത് പിടിവിട്ടില്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിലവിളികേട്ട് എത്തിയവരാണ് നായയെ തല്ലിയോടിച്ച്‌ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പിന്നാലെ യുവാവിനെ അക്രമിച്ചതില്‍ രോഷം കൊണ്ട ഗ്രാമവാസികള്‍ കൂടുതല്‍ അക്രമണം ഉണ്ടാകാതിരിക്കാന്‍ നായയെ തല്ലിക്കൊന്നു. നായയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള ശ്രമത്തിലാണ് അധികൃതര്‍.

പിറ്റ്ബുള്‍ നായ്ക്കള്‍ ആക്രമണകാരികളാവുന്നത് ഇത് ആദ്യ സംഭവമല്ല. നേരത്തേയും ഇവയുടെ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. ഏറ്റവും അപകടകാരികളായ നായ ഇനത്തില്‍ ഒന്നാണ് പിറ്റ്ബുള്‍ എന്നാണ് കണക്കാക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക