മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ നിക്ഷേപകരുടെ പ്രതിഷേധ സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് മുൻ MP സുരേഷ് ഗോപി ഒക്ടോബർ 4-ാം തീയതി ചൊവ്വാഴ്ച ബാങ്കിനു മുമ്പിൽ നിരാഹാര സമരം നടത്തുന്നു. രാവിലെ പത്തുമണിക്ക് സത്യാഗ്രഹ സമരം ആരംഭിക്കും. വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന സമ്മേളനം , മുതിർന്ന നേതാവ് ഒ.രാജഗോപാൽ ഉദ്ഘാടനം ചെയ്യും.

40 കോടിയോളം രൂപയുടെ തട്ടിപ്പാണ് ബാങ്കിൽ നടന്നത്. 400 ലധികം പേർക്ക് പണം നഷ്ടമായി. ബ്രാഞ്ച് മാനേജരടക്കം 5 പേർക്കെതിരേ കേസെടുത്തിരുന്നു. കൈം ബ്രാഞ്ച് അടക്കം വിവിധ അന്വേഷണ ഏജൻസികൾ ആറു വർഷക്കാലം ആന്വേഷിച്ചിട്ടും നിക്ഷേപകരുടെ തുക മടക്കി നൽകുകയോ അഴിമതി നടത്തിയവരിൽ നിന്ന് തുക ഈടാക്കുകയോ ചെയ്തിട്ടില്ല. നിക്ഷേപിച്ച തുക നഷ്ടമായ വേദനയിൽ രോഗബാധിതരായും മറ്റും മരിച്ചത് 8 നിക്ഷേപകരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിക്ഷേപം നടത്താൻ എത്തിയവരിൽ നിന്ന് പണം സ്വീകരിച്ച് സർട്ടിഫിക്കേറ്റ് നൽകിയ ശേഷം കംപ്യൂട്ടർ സോഫ്റ്റ് വെയറിൽ ക്രമക്കേട് നടത്തുകയായിരുന്നു. വിവിധ സമരപരിപാടികൾ സെക്രട്ടറിയേറ്റിനു മുമ്പിൽ വരെ നടത്തിയിട്ടും നീതി ലഭിക്കാത്ത നിക്ഷേപകരുടെ ദൈന്യതയും , നിസ്സഹായതയും നേരിൽ ബോധ്യപ്പെട്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ സത്യാഗ്രഹ സമരവുമായി പ്രതിഷേധക്കാർക്കൊപ്പം സമരമുഖത്തിറങ്ങാൻ സുരേഷ് ഗോപി തീരുമാനിച്ചത്. BJP യുടെ നേത്യത്വത്തിൽ നേതൃത്വത്തിൽ നടക്കുന്ന പ്രതിഷേധസമര പരിപാടിയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി പിന്തുണയുണ്ടാകുമെന്ന് തട്ടിപ്പിനിരയായ നിക്ഷേപകർ അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക