ജയിലില്‍ കൂട്ടമായി നിരാഹാരമിരുന്ന് തടവുകാര്‍. മലമ്ബുഴ ജില്ലാ ജയിലിലാണ് തടവുകാരുടെ നിരാഹാരം. ഇന്നലെ 49 തടവുകാരാണ് നിരാഹാരമിരുന്നത്. കഞ്ചാവു കേസുകളില്‍ പിടിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവരാണ് ഇവര്‍.

പിന്നീട് സമരത്തിന് നേതൃത്വം നല്‍കിയ 20 പേരെ തൃശ്ശൂരിലെ വിയ്യൂര്‍ അതീവസുരക്ഷാ ജയിലിലേക്ക് മാറ്റി. കോടതിയില്‍ നിന്ന് ജാമ്യം കിട്ടിയില്ലെന്ന് ആരോപിച്ചാണ് ഇവര്‍ സമരം നടത്തിയത്. ഇന്നലെ പ്രഭാതഭക്ഷണം ഒഴിവാക്കിക്കൊണ്ടാണ് സമരം തുടങ്ങിയ ഇവര്‍ ഉച്ചഭക്ഷണ സമയത്തും സമരം തുടര്‍ന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതോടെ ഉത്തരമേഖലാ ഡിഐജി സാം തങ്കയ്യനും മലമ്ബുഴ ജില്ലാ ജയില്‍സൂപ്രണ്ടും അടക്കം സ്ഥലത്തെത്തി തടവുകാരുമായി ചര്‍ച്ച നടത്തി. എന്നാല്‍ നിരാഹാരത്തില്‍ നിന്ന് പിന്മാറാന്‍ പലരും കൂട്ടാക്കിയില്ല. ഇതോടെ സമരത്തിന് നേതൃത്വം നല്‍കിയ 20 തടവുകാരെ വിയ്യൂരിലേക്ക് മാറ്റി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക