വന്ദേഭാരതത്തിലെ ഭക്ഷണത്തെ റിവ്യൂ ചെയ്ത് പഴയിടം മോഹനൻ നമ്ബൂതിരി. അത്യാവശ്യം നല്ല ഭക്ഷണമാണ് വന്ദേഭാരതില്‍ ലഭിക്കുന്നതെന്നും നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നതിന് പകരം പുതിയൊരു സംവിധാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചതിന് ശേഷം ട്രെയിനില്‍ ഇരുന്നുകൊണ്ട് അഭിപ്രായം പറയുന്ന പഴയിടത്തിന്റെ വീഡിയോയും വൈറലാണ്.

“വന്ദേഭാരതില്‍ രാവിലെയാണ് യാത്ര ചെയ്യുന്നത്. വളരെ നല്ല ബ്രേക്ക് ഫാസ്റ്റാണ്. സ്റ്റാ‍ർ ഹോട്ടല്‍ സ്റ്റൈല്‍ ഒന്നുമല്ലെങ്കിലും നല്ല ഭക്ഷണമാണ്. ഇതൊക്കെ വലിയൊരു മാറ്റം തന്നെയല്ലേ, ആ മാറ്റത്തെ അംഗീകരിക്കുക, പ്രോത്സാഹിപ്പിക്കുക. വന്ദേഭാരത് തുടങ്ങിയ കാലത്ത് ഇതില്‍ നിന്നും ലഭിക്കുന്ന ഭക്ഷണത്തിനെതിരെ വ്യാപക വിമർശനങ്ങള്‍ കേട്ടിരുന്നു. ഭക്ഷണം കൊള്ളില്ല, പൊറോട്ടയ്‌ക്ക് ഉപ്പില്ല, കറിക്ക് എരിവ് കൂടി എന്നീ നിസാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കുറ്റപ്പെടുത്തുന്നത് കണ്ടു. ഇതുപോലൊരു സംവിധാനത്തെ പ്രോത്സാഹിപ്പിച്ച്‌ സ്വാഗതം ചെയ്യുന്നതിന് പകരം നിസാര കാര്യങ്ങള്‍ക്ക് കുറ്റപ്പെടുത്തുന്നത് അത്ര ശരിയല്ല.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സാമാന്യം നല്ല ഭക്ഷണമാണ് വന്ദേഭാരതില്‍ നിന്നും ലഭിക്കുന്നത്. നല്ലതിനെ നല്ലതാണെന്ന് അംഗീകരിക്കാനുള്ള മനസ് നമുക്ക് എല്ലാവർക്കുമുണ്ടാകട്ടെ.” പഴയിടം പറഞ്ഞു.ഏതാനും നാളുകള്‍ക്ക് മുമ്ബ് വന്ദേഭാരതിലെ ഭക്ഷണത്തിനെതിരെ ഫുഡ് വ്ളോഗർ മൃണാള്‍ അടക്കം ചിലർ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പഴയിടത്തിന്റെ പ്രതികരണം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക