കര്‍ണാടകയില്‍ കോണ്‍ഗ്രസിന് കൂടുതല്‍ പ്രതീക്ഷയേകി സ്‌മോള്‍ ബോക്‌സ് ഇന്ത്യയുടെ സര്‍വേ ഫലം. ഇത്തവണ കോണ്‍ഗ്രസ് ഒറ്റയ്ക്ക് ഭൂരിപക്ഷം പിടിക്കുമെന്നാണ് സ്‌മോള്‍ ബോക്‌സ് ഇന്ത്യ സര്‍വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 118 മുതല്‍ 129 സീറ്റ് വരെ നേടാനാവുമന്നാണ് പ്രവചനം. ഇതോടെ കോണ്‍ഗ്രസായിരിക്കും സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയും.

അതേസമയം ബിജെപി വലിയ തിരിച്ചടി നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. സര്‍വകാല താഴ്ച്ചകളിലൊന്ന് അവര്‍ക്ക് സംഭവിക്കും. 65 മുതല്‍ 70 സീറ്റില്‍ അവര്‍ ഒതുങ്ങുമെന്നും സ്മാള്‍ ബോക്‌സ് ഇന്ത്യ പ്രവചിക്കുന്നു.അതേസമയം ജെഡിഎസ്സിനും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച്‌ സീറ്റ് കുറയും. 28 മുതല്‍ 32 സീറ്റിലേക്കാണ് അവര്‍ താഴുക. മറ്റുള്ളവര്‍ പരമാവധി മൂന്ന് സീറ്റ് നേടുമന്നും സര്‍വേ വ്യക്തമാക്കി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വോട്ടുശതമാനത്തിലും കോണ്‍ഗ്രസ് മുന്നിലെത്തും. 41 ശതമാനം വോട്ടാണ് കോണ്‍ഗ്രസിന് ലഭിക്കുക. ബിജെപിക്ക് ഇത് 36 ശതമാനം മാത്രമായിരിക്കും. ജെഡിഎസ്സിന് 18 ശതമാനം വോട്ടും, മറ്റുള്ളവര്‍ക്ക് അഞ്ച് ശതമാനം വോട്ടും നേടാനാവും. കഴിഞ്ഞ ദിവസം പുറത്തുവിട്ട എബിപി സര്‍വേയിലും നേട്ടം കോണ്‍ഗ്രസിനായിരുന്നു. സ്മാള്‍ ബോക്‌സ് ഇന്ത്യയുടെ സര്‍വേയ്ക്ക് സമാനമായ ഫലമാണ് എബിസി സീ സര്‍വേയിലും പ്രവചിച്ചിരിക്കുന്നത്.

അതേസമയം സ്‌മോള്‍ ബോക്‌സ് ഇന്ത്യക്ക് തുടരെ കൃത്യതയോടെ തിരഞ്ഞെടുപ്പ് ഫലം പ്രവചിച്ചതിന്റെ മിടുക്ക് ഉണ്ട്. ദില്ലി, പഞ്ചാബ്, ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കൃത്യമായി പ്രവചിച്ചാണ് ഇവര്‍ പ്രശസ്തരായത്. അടുത്തിടെ ഗുജറാത്തിലെ ഫലവും, ദില്ലി എംസിഡി ഫലവും കൃത്യമായി തന്നെ സ്മാള്‍ ബോക്‌സ് ഇന്ത്യ പ്രവചിച്ചിരുന്നു.ഒരു നോണ്‍ പ്രോഫിറ്റ് സര്‍വേ കമ്ബനിയാണിത്. നാഗാലാന്‍ഡ് ബിജെപി-എന്‍ഡിപിപി സഖ്യം പിടിക്കുമെന്നും, മേഘാലയയില്‍ തൂക്കുസഭയായിരിക്കുമെന്നും കൃത്യമായി സ്‌മോള്‍ ബോക്‌സ് ഇന്ത്യ പ്രവചിച്ചിരുന്നു. നാഗാലാന്‍ഡില്‍ ബിജെപി സഖ്യം 42 സീറ്റ് വരെ നേടുമെന്നായിരുന്നു. സ്മാള്‍ ബോക്‌സ് പ്രവചിച്ചത്.

ഹിമാചല്‍ പ്രദേശിലെ സ്മാള്‍ ബോക്‌സിന്റെ പ്രവചനവും നേരത്തെ കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതായിരുന്നു. 39 സീറ്റ് നേടുമെന്നായിരുന്നു പ്രവചനം. 26 സീറ്റുകള്‍ ബിജെപി നേടുമെന്നും പ്രവചിച്ചിരുന്നു. ഈ പ്രവചനം കൃത്യമായി വന്നിരുന്നു. ഉപതിരഞ്ഞെടുപ്പുകളിലും അവരുടെ പ്രവചനം കൃത്യമായിരുന്നു.

മേഘാലയയില്‍ എന്‍പിപി 19 മുതല്‍ 24 സീറ്റ് നേടി ഏറ്റവും വലിയ കക്ഷിയാവുമെന്നും, ബിജെപി ആറ് മുതല്‍ ഒന്‍പത് സീറ്റ് വരെ നേടുമെന്നുമായിരുന്നു പ്രവചനം.ത്രിപുരയില്‍ ബിജെപി 22 മുതല്‍ 26 സീറ്റ് വരെ നേടുമെന്നും, ഇടത് സഖ്യം 12 മുതല്‍ 16 സീറ്റ് വരെയും, തിപ്ര മോത്ത 14 മുതല്‍ 16 സീറ്റ് വരെയും നേടാമെന്നും പ്രവചിച്ചിരുന്നു. ഏകദേശം എല്ലാം കൃത്യമായി വന്നത് കോണ്‍ഗ്രസിന് ഇവരുടെ സര്‍വേയില്‍ പ്രതീക്ഷ നല്‍കുന്നതാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക