സിനിമയില്‍ സജീവമല്ലെങ്കിലും ശോഭന എന്ന നടി സിനിമാ പ്രേമികളുടെ ഹൃദയത്തില്‍ തന്നെയാണ്. ചെയ്ത കഥാപാത്രങ്ങള്‍ കൊണ്ട് മാത്രമല്ല, സമൂഹമാദ്ധ്യമങ്ങളില്‍ സജീവമായിരിക്കുന്നതിനാല്‍ കൂടിയാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുമ്ബോഴും പ്രേക്ഷകരുടെ മനസ്സില്‍ ശോഭന ഇടം നേടുന്നത്.

ആരാധകരുടെ ഇടയില്‍ താരം സജീവമാണ്. തന്റെ ജീവിതത്തിലെ മനോഹര മുഹൂര്‍ത്തങ്ങള്‍ ഓരോന്നും ശോഭന ആരാധകര്‍ക്കായി പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ, ശോഭന പങ്കുവെച്ച ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാവുന്നത്. പൊന്നിയിന്‍ സെല്‍വന്‍ 2-ന്റെ ട്രെയിലര്‍ ലോഞ്ചിനിടയില്‍ നിന്ന് പകര്‍ത്തിയ ഒരു ചിത്രമാണ് ശോഭന സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

https://www.instagram.com/p/Cqama83PEFS/?igshid=ODM2MWFjZDg=

ലോകസുന്ദരി ഐശ്വര്യ റായിയുടെയും ശോഭനയുടെയും നടുക്ക് ഒരു താരം കൂടി നില്‍പ്പുണ്ട്. എന്നാല്‍ ആരാണെന്ന് ശോഭന വെളിപ്പെടുത്തിയിട്ടില്ല. ഇതാരണെന്ന് കണ്ടുപിടിക്കാമോ എന്ന് തന്റെ ആരാധകരോട് താരം ചോദിക്കുന്നു. ചിത്രത്തില്‍ മൂന്ന് നടിമാരുടെയും പിറകിലായി നടന്‍ വിക്രമും ക്യാമറയ്‌ക്ക് പോസ് ചെയ്യുന്നത് കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക