സംസ്ഥാനത്ത് വീണ്ടും കൊറോണ മരണം. തൃശൂരിലാണ് കൊറോണ ബാധിച്ച്‌ മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് ഇന്നലെ 210 പേര്‍ക്കാണ് കൊറോണ പോസിറ്റീവ് ആയത്. എറണാകുളത്താണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് കൊറോണ കേസുകള്‍ കൂടുതലായി രേഖപ്പെടുത്തിയത്. രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഐസിയു, വെന്റിലേറ്റര്‍ ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

രാജ്യത്തും കൊറോണ കേസുകള്‍ വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങള്‍ ആവശ്യമായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദ്ദേശിച്ചു. ജനങ്ങള്‍ കൊറോണ മാനദണ്ഡം പാലിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇന്ന്(ബുധനാഴ്ച) ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങള്‍.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ കൃത്യമായ പരിശോധന നല്‍കണം. ലാബ് സൗകര്യങ്ങള്‍ ഉറപ്പുവരുത്തണമെന്നും ജീനോം സീക്വന്‍സിംഗ് അടക്കമുള്ള നടപടികള്‍ വര്‍ദ്ധിപ്പിക്കണം പ്രധാനമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കി. രാജ്യത്ത് ഇന്‍ഫ്‌ളുവന്‍സ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യവും അദ്ദേഹം വിലയിരുത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക