യുവതിയെ ട്രെയിനില്‍വച്ച്‌ മദ്യം നല്‍കി സൈനികന്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിന് റെയില്‍വേ പൊലീസ്. മണിപ്പാല്‍ സര്‍വ്വകലാശാലയിലെ മലയാളി വിദ്യാര്‍ത്ഥിനിയെ സെെനികനായ മലയാളി യുവാവ് പീഡിപ്പിച്ചെന്ന പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താനുള്ള ഒരുക്കത്തിലാണ് റെയില്‍വേ പൊലീസ്. ഇതിന്റെ ഭാഗമായി പീഡനത്തിന് ഇരയായെന്ന് പറയുന്ന യുവതിയുടെ മൊഴി റെയില്‍വേ പൊലീസ് അടുത്ത ദിവസം രേഖപ്പെടുത്തുമെന്ന് ആര്‍പിഎഫ് എറണാകുളം ഡിവെെഎസ്︋പി മനോജ് കബീര്‍ പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.

സൈനികനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാജധാനി എക്‌സ്‌പ്രസില്‍ വ്യാഴാഴ്ചയാണ് വിദ്യാര്‍ത്ഥിനി പീഡനത്തിന് ഇരയായത്. തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് പ്രതീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അതേസമയം പീഡനം നടന്നുവെന്നു പറയുന്നത് വെെകുന്നേരം മൂന്ന് മണിക്കാണ്. ആ സമയത്ത് കംപാര്‍ട്ട്മെന്‍്റില്‍ മറ്റ് യാത്രക്കാരും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അങ്ങനെയാണെങ്കില്‍ അവരും പീഡനം കണ്ടു കാണണമെന്നാണ് പൊലീസ് കരുതുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അന്ന് ആ കംപാര്‍ട്ട്മെന്‍്റില്‍ എന്താണ് സംഭവിച്ചതെന്ന് യാത്രക്കാര്‍ക്ക് അറിയാമായിരിക്കുമെന്നും അതിനായി ഉടന്‍തന്നെ യത്രക്കാര്‍ ആരൊക്കെയാണെന്ന് കണ്ടെത്തി നോട്ടീസ് അയച്ച്‌ അറിയിച്ച്‌ മൊഴി രേഖപ്പെടുത്തുമെന്നും മനോജ് കബീര്‍ പറഞ്ഞു. രാജധാനി എക്സ്പ്രസില്‍ എറണാളുത്തിനും ആലപ്പുഴയ്ക്കും ഇടയില്‍ വച്ചാണ് ഈ സംഭവം നടന്നതെന്നാണ് വിവരം. പ്രതി ജമ്മുകാശ്മീരില്‍ സൈനികനാണ്. ഇയാള്‍ അവധിക്ക് നാട്ടിലേക്ക് വരികയായിരുന്നു.

ഇയാള്‍ പത്തനംതിട്ട കടപ്ര സ്വദേശിയാണ്. കര്‍ണ്ണാടകയിലെ മണിപ്പാല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയാണ് പീഡനത്തിന് ഇരയായ യുവതി. ഇവര്‍ ഉടുപ്പിയില്‍ നിന്നാണ് ട്രെയിനില്‍ കയറിയത്. വ്യാഴാഴ്ച വെെകുന്നേരത്തോടെ പ്രതി ട്രെയിനിലെ അപ്പര്‍ ബര്‍ത്തില്‍ കയറി ഇവരുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും മദ്യപിച്ചു. തനിക്ക് നിര്‍ബന്ധിച്ച്‌ പ്രതീഷ് മദ്യം നല്‍കിയെന്നാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നത്.

മദ്യം കഴിച്ച്‌ അബോധാവസ്ഥയിലായ യുവതിയെ ഇയാള്‍ ലെെംഗികമായി പീഡിപ്പിച്ചു എന്നും ട്രെയിന്‍ തിരുവനന്തപുരത്ത് എത്തിയതിനു ശേഷമാണ് യുവതിക്ക് ബോധം വീണതെന്നുമാണ് പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് യുവതി വീട്ടിലേക്കു പോയി. വീട്ടിലെത്തിയ ശേഷം ഭര്‍ത്താവിനോടാണ് ലൈംഗിക അതിക്രമത്തെക്കുറിച്ച്‌ പറഞ്ഞത്. എന്നാല്‍ സൈനികന്‍ ആലപ്പുഴ ഇറങ്ങിയതായാണ് സൂചന. ഇതിനു ശേഷം യുവതി രണ്ടു മണിക്കൂര്‍ കൂടി യാത്ര ചെയ്തു. സംഭവം നടന്നത് എറണാകുളത്തിനും ആലപ്പുഴയ്ക്കും ഇടയിലായതിനാല്‍ പരാതി ആലപ്പുഴ റെയില്‍വേ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു എന്നാണ് വിവരം.

താന്‍ വിഷാദരോഗിയാണെന്ന് അറിഞ്ഞപ്പോള്‍ പ്രതീഷ് ആശ്വസിപ്പിച്ചുവെന്നും എല്ലാം മറക്കാമെന്ന് പറഞ്ഞ് തനിക്ക് ട്രയിനില്‍ വച്ച്‌ നല്‍കിയത് ആര്‍മിയില്‍ നിന്നും കൊണ്ടുവന്ന മദ്യമാണെന്നും യുവതി ഭര്‍ത്താവിനോട് പറഞ്ഞതായാണ് വിവരം. സംഭവം നടന്ന ദിവസം രാത്രി തന്നെ കടപ്രയിലെ വീട്ടിലെത്തിയ പൊലീസ് പ്രതീഷ് കുമാറിനെ അറസ്റ്റു ചെയ്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പെണ്‍കുട്ടിക്ക് മദ്യം നല്‍കിയതായി പ്രതീഷ് കുമാര്‍ സമ്മതിച്ചിട്ടുണ്ട്. അതേസമയം ലെെംഗിക പീഡനം നടന്നിട്ടില്ലെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചു നില്‍ക്കുകയാണ്.

വിഷയം സോഷ്യല്‍ മീഡിയയിലും ചര്‍ച്ചയായിരിക്കുകയാണ്. പലരും ഈ പീഡന കഥ വ്യാജമാണെന്ന് പറയുന്നുണ്ട്. വിഷാദ രോഗിയായ യുവതിയെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സമ്മതിച്ച ഭര്‍ത്താവ് കുറ്റക്കാരന്‍ ആണെന്നും ചിലര്‍ പറയുന്നു. കൂടാതെ അന്യനായ ഒരാള്‍ മദ്യം ഓഫര്‍ ചെയ്താല്‍ അത് കുടിക്കാന്‍ മാത്രം വിവരമില്ലാത്ത ആളാണോ യുവതി എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക