തന്‍റെ പേരിലുള്ള യൂട്യൂബ് ചാനല്‍ നോക്കി നടത്തിയവര്‍ പറ്റിച്ചുവെന്ന ആരോപണവുമായി നടി മീനാക്ഷി അനൂപ്. മീനാക്ഷിയും കുടുംബവുമാണ് ഒരു യൂട്യൂബ് വീഡിയോയിലൂടെ തട്ടിപ്പ് വെളിപ്പെടുത്തിയത്. തന്‍റെ പേരില്‍ ലഭിച്ച യൂട്യൂബ് പ്ലേ ബട്ടണ്‍ പോലും തനിക്ക് തന്നില്ലെന്ന് മീനാക്ഷി ആരോപിക്കുന്നു.

ഇപ്പോള്‍ പുതിയ ചാനലിലാണ് മീനാക്ഷിയും കുടുംബവും വീഡിയോ പങ്കുവച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് പുതിയ യൂട്യൂബ് ചാനല്‍ എന്നും, പഴയ യൂട്യൂബ് ചാനലിന് എന്ത് സംഭവിച്ചു തുടങ്ങിയ കാര്യങ്ങളാണ് മീനാക്ഷിയും പിതാവും അമ്മയും വീഡിയോയില്‍ പങ്കുവയ്ക്കുന്നത്. പാര്‍ട്ണര്‍ഷിപ്പിലൂടെ പണം തരാം എന്നൊക്കെ പറഞ്ഞാണ് ഒരു സംഘം ഞങ്ങളെ സമീപിച്ചത് എന്നാണ് മീനാക്ഷിയുടെ പിതാവ് വീഡിയോയില്‍ പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രണ്ട് ലക്ഷത്തിലധികം ഫോളോവേഴ്സ് ഉണ്ടായിരുന്ന യൂട്യൂബ് ചാനലാണ് മീനാക്ഷിയുടെതായി പ്രവർത്തിച്ചിരുന്നത്. എല്ലാ വീഡിയോക്കും തന്നെ ലക്ഷക്കണക്കിന് വ്യൂസും ഉണ്ടായിരുന്നു. വീഡിയോ ഷൂട്ട് ചെയ്തിരുന്നതും എഡിറ്റ് ചെയ്തിരുന്നതും തന്നെ പറ്റിച്ചവരാണെന്നും, തങ്ങൾക്ക് കാര്യമായ പണം ഒന്നും ലഭിച്ചിട്ടില്ല എന്നുമാണ് മീനാക്ഷിയും കുടുംബവും വെളിപ്പെടുത്തുന്നത്.

ബാലതാരമായി സിനിമയിലെത്തി ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രങ്ങള്‍ ചെയ്ത് കുട്ടി താരമാണ് മീനാക്ഷി അനൂപ്. താരത്തിന്റെ ചിത്രം അമര്‍ അക്ബര്‍ അന്തോണിയിലെ പാത്തു എന്ന കഥാപാത്രവും, ഒപ്പം എന്ന സിനിമയിലെ നന്ദിനി എന്ന കഥാപാത്രവും മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക