അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ വാറണ്ടിന് പിന്നാലെ ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്‍. ക്രിമിയയിലേക്കായിരുന്നു പുടിന്റെ അപ്രതീക്ഷിത സന്ദര്‍ശനം. ക്രിമിയയില്‍ ഒരു സ്കൂളും കുട്ടികളുടെ കലാകേന്ദ്രവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. ക്രിമിയയെ റഷ്യ കൂട്ടിച്ചേര്‍ത്ത് ഒമ്ബത് വര്‍ഷം തികയുന്നവേളയിലാണ് പുടിന്റെ സന്ദര്‍ശനം.

അതേസമയം, ക്രിമിയയില്‍ സന്ദര്‍ശനം നടത്തിയ പുടിന് ആരോഗ്യപ്രശ്നങ്ങളുണ്ടെന്ന ആരോപണവുമായി യുക്രെയ്ന്‍ ആഭ്യന്തരമന്ത്രിയുടെ ഉപദേഷ്ടാവ് രംഗത്തെത്തി. പുടിന്റെ നടത്തത്തില്‍ ക്ഷീണം പ്രകടമാണെന്നായിരുന്നു വിഡിയോ പങ്കുവെച്ചുള്ള അദ്ദേഹത്തിന്റെ ആരോപണം. നേരത്തെ വിഡിയോ കോണ്‍ഫറന്‍സിലൂടെ പരിപാടിയില്‍ പങ്കെടുക്കുമെന്നായിരുന്നു പുടിന്‍ അറിയിച്ചത്. എന്നാല്‍, കാറോടിച്ച്‌ ക്രിമിയയിലെ ഏറ്റവും വലിയ നഗരത്തില്‍ പുടിനെത്തുകയായിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കഴിഞ്ഞ ദിവസമാണ് യുക്രെയ്നിലെ യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി പുടിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. യുക്രെയ്നില്‍ നിന്നും കുട്ടികളെ കടത്തിയെന്നായിരുന്നു പുടിനെതിരായ ആരോപണം. റഷ്യയുടെ മന്ത്രിയുടെ പേരിലും യുദ്ധക്കുറ്റം ചുമത്തിയിരുന്നു. എന്നാല്‍, അറസ്റ്റ് വാറണ്ടിനെ ടോയ്‍ലറ്റ് പേപ്പര്‍ എന്നാണ് റഷ്യ പരിഹസിച്ചത്. ഇതിന് മുമ്ബ് 2020ലാണ് പുടിന്‍ ക്രിമിയ സന്ദര്‍ശിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക