മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഷംന കാസിം. കഴിഞ്ഞവർഷം ആയിരുന്നു നടിയുടെ വിവാഹം നടന്നത്. ഇപ്പോൾ നടി ആദ്യത്തെ കുട്ടിയെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ്. മലയാളി വ്യവസായിയെ ആണ് താരം വിവാഹം ചെയ്തത്. ഷാനിദ് ആസിഫ് അലി എന്നാണ് ഭർത്താവിൻറെ പേര്. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു താരം ബേബി ഷവർ ചിത്രങ്ങൾ പങ്കുവെച്ചത്. അതേസമയം ഇതിനുശേഷം നിരവധി ചോദ്യങ്ങളായി എത്തുകയാണ് ഇപ്പോൾ ആരാധകർ.

കഴിഞ്ഞ ഒക്ടോബർ മാസത്തിൽ ആയിരുന്നു നടിയുടെ വിവാഹം കഴിഞ്ഞത്. അതായത് വിവാഹം കഴിഞ്ഞിട്ട് ആറുമാസങ്ങൾ ആവുന്നതേയുള്ളൂ എന്ന് ചുരുക്കം. എന്നാൽ താരം ഇപ്പോൾ ഏഴ് മാസം ഗർഭിണിയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. വിവാഹത്തിനു മുമ്പ് തന്നെ നിങ്ങൾ ഗർഭിണി ആയോ എന്ന തരത്തിലുള്ള ചോദ്യങ്ങളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാൽ ഇത്തരം ചോദ്യങ്ങളോട് പ്രതികരിക്കുവാൻ താരം തയ്യാറായില്ല. അതേസമയം നിക്കാഹ് കഴിഞ്ഞ സമയം മുതൽ തന്നെ ഭർത്താവുമായി ലിവിങ് ടുഗെതർ റിലേഷൻഷിപ്പിൽ ആയിരുന്നു എന്നാണ് ഷംന കാസിം പറയുന്നത്. താരം തന്നെ ചെയ്ത ഒരു വീഡിയോയിൽ ആണ് ഈ കാര്യങ്ങൾ തുറന്നു പറഞ്ഞത്. ഒരു വിഷയത്തിൽ ക്ലാരിഫിക്കേഷൻ തരാൻ വേണ്ടിയാണ് ഈ വീഡിയോ ചെയ്യുന്നത് എന്നും താരം തുറന്നു പറഞ്ഞു.

കുറെ അധികം ചോദ്യങ്ങൾ കണ്ടതുകൊണ്ട് ആണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തത് എന്നാണ് താരം പറയുന്നത്.ധാരാളം ഓൺലൈൻ മാധ്യമങ്ങൾ തെറ്റായ ടാഗ് ലൈൻ കൊടുത്തുകൊണ്ട് വാർത്തകൾ കൊടുക്കുന്നതും ശ്രദ്ധയിൽപ്പെട്ടു എന്നും താരം പറയുന്നു. അതേസമയം ഒരുപാട് ആളുകളുടെ പ്രാർത്ഥന കിട്ടുന്നുണ്ട് എന്നും ഗർഭിണിയായിരിക്കുന്ന സമയത്തും സിനിമയിൽ അഭിനയിച്ചു എന്നും അതിൽ എല്ലാവരും വെയിറ്റ് ചെയ്യുന്ന ദസറ ഉൾപ്പെടെയുള്ള സിനിമകൾ ഉണ്ട് എന്നും താരം കൂട്ടിച്ചേർത്തു. ഇവരുടെ യഥാർത്ഥ വിവാഹ തീയതി ജൂൺ 12 ആണ്. അന്നായിരുന്നു നിക്കാഹ് നടന്നത്. ഒരു സ്വകാര്യ ചടങ്ങ് ആയിട്ടായിരുന്നു നിക്കാഹ് നടന്നത്. അടുത്ത കുടുംബക്കാർ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. ഇതിനുശേഷം ഇരുവരും ഒരുമിച്ച് ജീവിക്കുകയായിരുന്നു. അതേസമയം വിവാഹം ഒരു ഫംഗ്ഷൻ ആയി നടത്തുക മാത്രമാണ് ഒക്ടോബർ മാസത്തിൽ ചെയ്തത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക