മരുമകളുമായി അമ്മായി അപ്പന്‍ ഒളിച്ചോടി. പരാതിയുമായി മകന്‍. രാജസ്ഥാനിലെ ബുന്ദിയിലാണ് സംഭവം. മരുമകളുമായുള്ള പ്രണയ ബന്ധത്തിന് മകന്‍ തടസമാണെന്ന് കണ്ടതിന് പിന്നാലെയാണ് ഭര്‍തൃ പിതാവ് മരുമകളുമായി വീട്ടില്‍ നിന്ന് ഒളിച്ചോടിയത്.

മകന്‍റെ സൈക്കിളും മോഷ്ടിച്ചാണ് ഇരുവരും വീട്ടില്‍ നിന്ന് മുങ്ങിയത്. നഗരത്തിലെ ജോലി ആയിരുന്നതിനാല്‍ വീട്ടില്‍ ചെലവിടുന്ന സമയം കുറവായിരുന്നുവെന്നും വീട്ടിലുണ്ടായിരുന്ന പിതാവ് ഭാര്യയെ വശീകരിച്ചുവെന്നുമാണ് മകന്‍റെ പരാതി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബുന്ദിയിലെ സിലോര്‍ ഗ്രാമത്തിലാണ് വിചിത്ര സംഭവങ്ങള്‍ നടന്നത്. പവന്‍ വൈരാഗി എന്നയാളാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പവന്‍റെ പിതാവ് രമേഷ് വൈരാഗിക്കും ഭാര്യയ്ക്കും എതിരെയാണ് യുവാവ് പൊലീസിനെ സമീപിച്ചത്. ഭാര്യയെ തന്നില്‍ നിന്ന് അകറ്റാന്‍ പിതാവ് ശ്രമിച്ചെന്നും പിതാവിന്‍റെ നടപടികളാണ് ഭാര്യയെ ഒളിച്ചോടാന്‍ പ്രേരിപ്പിച്ചതെന്നും വിവാഹ മോചനം സാധ്യമാക്കണമെന്നുമാണ് യുവാവിന്‍റെ നിലവിലെ ആവശ്യം. പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ അന്വേഷണം സംഭവം നടക്കുന്നില്ലെന്നാണ് യുവാവ് ആരോപിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക