കുവൈത്തിലും ഇനി ഗൂഗിള്‍ പേ ഉപയോഗിക്കാം. കുവൈത്ത് നാഷണല്‍ ബാങ്കാണ് ഇക്കാര്യം അറിയിച്ചത്. റെഗുലേറ്ററി, സാങ്കേതിക നിബന്ധനകള്‍ ഉറപ്പാക്കിയ ശേഷമാണ് പുതിയ ഇലക്‌ട്രോണിക് പേയ്‌മെന്റ് സംവിധാനം ഉപഭോക്താക്കള്‍ക്കായി ആരംഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.കുവൈത്തിലെ ആദ്യത്തെ കോണ്‍ടാക്‌ട്‌ലെസ് പെയ്‌മെന്റ് സംവിധാനമായ ഫിറ്റ്ബിറ്റ് പേ 2020ലാണ് ആരംഭിച്ചത്. ഏകദേശം 97.1 ബില്യന്‍ ഡോളറാണ് ആഗോള കണക്കുകള്‍ പ്രകാരം കുവൈത്തിലെ കാര്‍ഡ്‌സ് ആന്റ് പേയ്‌മെന്റ്‌സ് വിപണിയുടെ വലിപ്പം.

2022 മുതല്‍ 2026 വരെയുള്ള കാലയളവില്‍ 12 ശതമാനത്തിലധികം വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആപ്പിള്‍ പേ, സാംസങ് പേ സേവനങ്ങളും കുവൈത്തില്‍ ആരംഭിച്ചിരുന്നു. ഇവ വിജയിച്ചതിന് പിന്നാലെയാണ് ഗൂഗിള്‍ പേ സേവനം ആരംഭിച്ചത്. ബാങ്ക് കാര്‍ഡുകള്‍ ഉപയോഗിക്കുന്നതിന് പുറമെ ലോയല്‍റ്റി കാര്‍ഡുകളും ബോര്‍ഡിങ് പാസുകളും ഇവന്റ് ടിക്കറ്റുകളുമെല്ലാം ഗൂഗിള്‍ വാലറ്റില്‍ സൂക്ഷിക്കാന്‍ കഴിയും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക