രാജ്യത്ത് പാചകവാതക വിലയില്‍ വന്‍ വര്‍ധന. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ 14.2 കിലോഗ്രാം സിലിണ്ടറിന്റെ വില 1103 രൂപയായി.

വാണിജ്യ സിലിണ്ടറിന്റെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്. 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയില്‍ 350 രൂപയുടെ വര്‍ധനയാണ് വരുത്തിയത്. ഇതോടെ ഡല്‍ഹിയില്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 2119.50 രൂപയായി. എല്ലാം മാസവും ഒന്നാംതീയതി പാചകവാതകത്തിന്റെ വില എണ്ണകമ്ബനികള്‍ പുനഃ പരിശോധിക്കാറുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക