നാളുകള്‍ക്ക് ശേഷം ഒരു സൂപ്പര്‍താര ബോക്സോഫീസ് ക്ലാഷിനാണ് ഫെബ്രുവരി ആദ്യവാരം സാക്ഷ്യം വഹിച്ചത്. ഫെബ്രുവരി ഒമ്ബതിന് മമ്മൂട്ടി നായകനായ ‘ക്രിസ്റ്റഫറി’ന്റെ തിയേറ്റര്‍ റിലീസും മോഹന്‍ലാലിന്റെ ക്ലാസിക് ചിത്രമായ ‘സ്ഫടിക’ത്തിന്റെ റീ റിലീസുമായിരുന്നു. 11 ദിവസങ്ങള്‍ പിന്നിടുമ്ബോള്‍ ഇരു ചിത്രങ്ങള്‍ക്കും കേരള ബോക്സോഫീസില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞില്ല.

5.47 കോടിയാണ് ഇതുവരെയുള്ള ക്രിസ്റ്റഫറിന്റെ കേരള ബോക്സോഫീസ് കളക്ഷന്‍. മമ്മൂട്ടിയും ബി ഉണ്ണികൃഷ്ണനും ഒന്നിച്ച ആക്ഷന്‍ ചിത്രത്തിന് സമ്മിശ്ര പ്രതികരണം മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 18.7 കോടി ബജറ്റില്‍ ഒരുങ്ങിയ സിനിമയ്ക്ക് വാണിജ്യമായി ലാഭം കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മോഹന്‍ലാല്‍-ഭദ്രന്‍ ചിത്രത്തിന്റെ ഫോര്‍ കെ പതിപ്പാകട്ടെ 2.87 കോടിയാണ് കേരളത്തില്‍ നിന്ന് നേടിയത്. ആദ്യ ദിനങ്ങളില്‍ സ്ഫടികത്തിന് ആരാധകരില്‍ നിന്നും വലിയ വരവേല്‍പ്പാണ് ലഭിച്ചത്. എന്നാല്‍ ഇത് തുടരാന്‍ സിനിമയ്‌ക്കായില്ല.

അതേസമയം നവാഗതനായ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘രോമാഞ്ചം’ മികച്ച പ്രതികരണത്തോടെ മുന്നേറുകയാണ്. കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 30 കോടിയോളം രൂപയാണ് സിനിമ നേടിയിരിക്കുന്നത്. ആഗോള തലത്തില്‍ ചിത്രം 50 കോടി കടന്നു കഴിഞ്ഞു. ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്‍’ ഇതുവരെ കേരളത്തില്‍ നിന്നും 13.01 കോടിയാണ് സിനിമയുടെ കളക്ഷന്‍. ജനുവരി 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം ഇറങ്ങി ഒരു മാസം കഴിയുമ്ബോഴേക്കും ലോകമെമ്ബാടും 1000 കോടിയിലധികം രൂപയാണ് നേടിയിരിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക