ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി കേവല ഭൂരിപക്ഷത്തിലേക്ക്. ആംആദ്മി പാര്‍ട്ടി നിലവില്‍ 131 സീറ്റുകളിലാണ് മുന്നേറുന്നത്.ബിജെപി 105 സീറ്റുകളിലും കോണ്‍ഗ്രസ് 9 സീറ്റുകളിലും മുന്നിട്ട് നില്‍ക്കുന്നുണ്ട്. 250 വാര്‍ഡുകളാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനിലുള്ളത്. 126 വാര്‍ഡുകളിലെ വിജയം കേവലഭൂരിപക്ഷത്തിന് വേണം.

കോണ്‍ഗ്രസിന്റെ 147 സ്ഥാനാര്‍ത്ഥികളും ബി.ജെ.പിയുടേയും ആം ആദ്മി പാര്‍ട്ടിയുടേയും 250 സ്ഥാനാര്‍ഥികളും വീതമാണ് ഇത്തവണ ജനവിധി തേടിയത്. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളുന്ന ബി.ജെ.പി 15 വര്‍ഷമായി തുടരുന്ന ഭരണം നാലാം തവണയും നിലനിര്‍ത്താം എന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ല. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്ക് വന്‍വിജയ സാധ്യത പ്രവചിച്ച വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് പുറത്ത് വരുന്ന ഫലം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2017ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 181 സീറ്റുകള്‍ നേടിയിരുന്നു. ആം ആദ്മി പാര്‍ട്ടി 28 സീറ്റുകളും കോണ്‍ഗ്രസ് 30 സീറ്റുകളുമായിരുന്നു അന്ന് നേടിയത്. പോള്‍ ചെയ്യപ്പെട്ടതിന്റെ 36.1 ശതമാനം വോട്ടുകള്‍ ബി.ജെ.പിയും ആം ആദ്മി പാര്‍ട്ടി 26.2 ശതമാനവും കോണ്‍ഗ്രസ് 21.1 ശതമാനം വോട്ടും നേടിയിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക