മലയാള സിനിമയില്‍ സാഹസികത ഏറ്റവുമധികം ഇഷ്‌ടപ്പെടുന്ന നടന്‍ ആരെന്നു ചോദിച്ചാല്‍ ഒരേയൊരു പേര് മാത്രമേ പ്രേക്ഷകരുടെ മനസ്സില്‍ കടന്നു വരൂ, പ്രണവ് മോഹന്‍ലാല്‍. കുന്നും മലയും കാടും വള്ളിപ്പടര്‍പ്പുകളും താണ്ടാന്‍ പ്രണവിന് സ്വന്തം നാടെന്നോ വിദേശ രാജ്യമെന്നോ വ്യത്യാസമില്ല. എവിടെപ്പോയാലും തന്റെ തട്ടകം കണ്ടാല്‍ പ്രണവ് ഒരു കൈനോക്കിയിരിക്കും, അതുറപ്പാണ്. എന്നാല്‍ അഡ്വെഞ്ചര്‍ നായകന്‍ മാത്രമല്ല, നായികയുമുണ്ട്. നമ്മുടെ മലയാളത്തില്‍ തന്നെ.

അത് മറ്റാരുമല്ല അമല പോളാണ്. മലയാളം ഉൾപ്പെടെയുള്ള തെന്നിന്ത്യൻ ഭാഷകളിൽ സജീവസാന്നിധ്യമായ ഈ നായിക നടി തന്റെ ജീവിതത്തിലെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളുടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇൻസ്റ്റാഗ്രാമിൽ അതുകൊണ്ടുതന്നെ അമലയുടെ ചിത്രങ്ങൾക്കും വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. സാഹസികമായ അമലയുടെ പ്രവർത്തികളുടെ വീഡിയോ ആണ് അഡ്വഞ്ചർ ക്യൂൻ എന്ന വിശേഷണത്തിന് അവരെ അർഹയാക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അമല പോളിന്റെ ഏറ്റവും പുതിയ വീഡിയോയില്‍ ബിക്കിനി അണിഞ്ഞ് വെള്ളച്ചാട്ടത്തിനരികിലെ കൂറ്റന്‍ പാറക്കെട്ടുകളില്‍ അള്ളിപ്പിടിച്ചു കയറിയും, അതിനിടയില്‍ ഊഞ്ഞാലുകെട്ടി ആടിയും അടിച്ചുപൊളിക്കുകയാണ് അമല. സ്ഥലം ബാലിയാണെന്ന് ക്യാപ്‌ഷനില്‍ നിന്നും വ്യക്തം.ഏറെ നാളത്തെ ഇടവേള അവസാനിപ്പിച്ച്‌ അമല മലയാള സിനിമയില്‍ തിരികെയെത്തിയത് വളരെ അടുത്തിടെയാണ്. ‘ദി ടീച്ചര്‍’ എന്ന സിനിമയിലൂടെയായിരുന്നു പ്രവേശം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക