വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ യുവാവ് എത്താതിന്റെ മനോവിഷമത്തില്‍ യുവതി ജീവനൊടുക്കി. മണ്ണൂര്‍ മധു ഭവനില്‍ ധന്യ(23)യെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മണ്ണൂര്‍ കാട്ടാമ്ബള്ളി സ്വദേശിയായ യുവാവുമായി ഒരു വര്‍ഷത്തിലേറെയായി ധന്യ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ധന്യയെ വീട്ടില്‍ നിന്ന് കാണതായിരുന്നു. തുടര്‍ന്ന് യുവതിയെ യുവാവിനൊപ്പം കണ്ടെത്തിയിരുന്നു. ധന്യയെ വിവഹം ചെയ്യാമെന്ന് പൊലീസിന്റെ സാന്നിധ്യത്തില്‍ യുവാവ് സമ്മതിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എന്നാല്‍ ധന്യയും വീട്ടുകാരും വിവാഹം റജിസ്റ്റര്‍ ചെയ്യുന്നതിനുവേണ്ടി എത്തിയെങ്കിലും യുവാവ് എത്തിയില്ല. ഫോണില്‍ വിളിച്ചിട്ടും യുവാവിനെ കിട്ടിയില്ല. ഇതിന്റെ മനോവിഷമത്തില്‍ യുവതി ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം. യുവതിയുടെ അമ്മ വിദേശത്തായതിനാല്‍ ബന്ധുക്കളോടൊപ്പമായിരുന്നു ധന്യയുടെ താമസം.

ആത്മഹത്യയെ അതിജീവിക്കാന്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്ബറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക