തമിഴ്നാട്ടിലെ വിനോദ സഞ്ചാര കേന്ദ്രമായ കൊടൈക്കനാലില്‍ കഞ്ചാവും മാജിക് കൂണും വില്‍പന നടത്തിയ സംഘത്തില്‍ മലയാളി ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍. ഇവരില്‍ നിന്ന് 100 കിലോഗ്രാം കഞ്ചാവും 100 ഗ്രാം കൂണും പിടിച്ചെടുത്തു.കൊടൈക്കനാലില്‍ എത്തുന്ന സഞ്ചാരികളെ ലക്ഷ്യമിട്ട് മയക്കുമരുന്ന് വില്‍പ്പന നടക്കുന്നുണ്ട് എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പൊലീസിന്‍റെ പരിശോധന.

നായിഡുപുരത്തിന് അടുത്തുള്ള പാക്കിയപുരം സ്വദേശി വേളാങ്കണ്ണി ജന്നിഫര്‍, തമിഴ്നാട് സ്വദേശി ആന്‍റണി രാഹുല്‍, മലയാളിയായ അല്‍ഹാസ് എന്നിവരാണ് മയക്കുമരുന്നുകളുമായി അറസ്റ്റിലായത്. കൊടൈകനാലില്‍ വില്‍പ്പനയ്ക്കായി എത്തിച്ചതാണിവയെന്ന് പ്രതികള്‍ മൊഴി നല്‍കി. വാഹനത്തില്‍ സ്ത്രികളുണ്ടെങ്കില്‍ പൊലീസ് കാര്യമായ പരിശോധന നടത്തില്ല എന്ന നിഗമനത്തിലാണ് സംഘത്തില്‍ സ്ത്രീയേയും ഉള്‍പ്പെടുത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക