ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ടീമിന്റെ മുഖ്യ സെലക്ടര്‍ ചേതന്‍ ശര്‍മ. സീ ന്യൂസ് നടത്തിയ ഒളിക്യാമറ അന്വേഷണത്തിലാണ് വലിയ പ്രത്യാഘ്യാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന തുറന്നുപറച്ചിലുകള്‍ അദ്ദേഹം നടത്തിയത്. മുന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെ ബിസിസിഐയ്ക്കു ഇഷ്ടമായിരുന്നില്ലെന്നും പരിക്ക് മറയ്ക്കാന്‍ താരങ്ങള്‍ കുത്തിവയ്പ്പുകള്‍ എടുക്കാറുണ്ടെന്നുമെല്ലാം ശര്‍മ വെളിപ്പെടുത്തിയിരിക്കുകയാണ്.

രോഹിത് ശര്‍മയോടുള്ള താല്‍പ്പര്യം കൊണ്ടല്ല അദ്ദേഹത്തിനു ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍സി നല്‍കിയതെന്നു മറിച്ച്‌ കോലിയോടു ബോര്‍ഡിനുള്ള താല്‍പ്പര്യക്കുറവ് മാത്രമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.തീര്‍ച്ചയായും ബിസിസിഐയെ വെട്ടിലാക്കുന്ന കാര്യങ്ങളാണ് അദ്ദേഹം അബദ്ധത്തില്‍ വെളിപ്പെത്തിയിരിക്കുന്നത്. ഇതോടെ സെലക്ടര്‍ സ്ഥാനത്തു നിന്നും ശര്‍മയെ ബിസിസിഐ പുറത്താക്കുമോയെന്നു മാത്രമാണ് ഇനി അറിയാനുള്ളത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഞങ്ങള്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു അനുകൂലിക്കുകയൊന്നും ചെയ്തിരുന്നില്ല. പക്ഷെ വിരാട് കോലിക്കു ഞങ്ങള്‍ എതിരായിരുന്നു. ബിസിസിഐയ്ക്കു അദ്ദേഹത്തോടു വലിയ താല്‍പ്പര്യമില്ലായിരുന്നു. ബാറ്റിങില്‍ കോലിയുടെ മോശം ഫോം മുതലെടുത്താണ് നായകസ്ഥാനത്തു നിന്നും അന്നു നീക്കിയത്.സൗരവ് ഗാംഗുലി രോഹിത്തിനെ നായകസ്ഥാനത്തേക്കു അനുകൂലിച്ചിരുന്നയാളല്ല. പക്ഷെ വിരാടിനെ അദ്ദേഹത്തിനു ഇഷ്ടമായിരുന്നില്ല. ഈ കാരണം കൊണ്ടു മാത്രമാണ് വിരാടിനെ മാറ്റി രോഹിത്തിനെ കൊണ്ടു വന്നതെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തുന്നു.

വിരാടും രോഹിത്തും തമ്മില്‍ തര്‍ക്കമുണ്ടെന്നും ഏറ്റമുട്ടലുകള്‍ നടക്കാറുണ്ടെന്നതുമെല്ലാം കെട്ടുകഥകളാണ്. അത്തരം പ്രശ്‌നങ്ങളൊന്നും ഇരുവരും തമ്മില്‍ ഇല്ല. പക്ഷെ ഇരുവര്‍ക്കുമിടയില്‍ ഈഗോ പ്രശ്‌നമുണ്ട്. വലിയ രണ്ടു സിനിമാ താരങ്ങളെപ്പോലെയാണ് കോലിയും രോഹിത്തും, അമിതാഭ് ബച്ചനെയും ധര്‍മേന്ദ്രയെയും പോലെയാണ് ഇരുവരും ടീമിലെന്നും ശര്‍മ വിശദമാക്കി.

ഇഞ്ചക്ഷന്‍ എടുക്കാറുണ്ട്

പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തി നേടാന്‍ സാധിച്ചില്ലെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ ഇഞ്ചക്ഷന്‍ എടുക്കാറുണ്ടെന്നും ചേതന്‍ ശര്‍മ വെളിപ്പെടുത്തിയിട്ടുണ്ട്. കളിക്കാര്‍ക്കു മെഡിക്കല്‍ ടെസ്റ്റുകളില്‍ വിജയിക്കാനാവില്ല, പക്ഷെ മല്‍സരങ്ങള്‍ നഷ്ടപ്പടാന്‍ ആഗ്രഹിക്കുന്നുമില്ല. 80 ശതമാനം ഫിറ്റാണെങ്കില്‍ അതു 100 ശതമാനമാക്കി മാറ്റിയെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഇഞ്ചക്ഷനുകള്‍ എടുക്കാറുണ്ട്.ഇവ വേദനാസംഹാരികളൊന്നുമല്ല. ഈ ഇഞ്ചക്ഷുകളില്‍ ഡ്രഗ് അടങ്ങിയിരിക്കുന്നു, പക്ഷെ ഉത്തേജക പരിശോധനയില്‍ ഇവ കണ്ടെത്താന്‍ സാധിക്കില്ലെന്നും ശര്‍മ തുറന്നു പറയുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക