യുവേഫ ചാംപ്യന്‍സ് ലീഗില്‍ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം. സൂപ്പര്‍പോരാട്ടത്തില്‍ ആദ്യ ചാംപ്യന്‍സ് ലീഗ് ലക്ഷ്യമിടുന്ന പി എസ്‌ ജി, ബയേണ്‍ മ്യൂണിക്കിനെയും ടോട്ടനം എസി മിലാനെയും നേരിടും. 2020 ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ പി എസ്‌ ജിയെ തകര്‍ത്താണ് ബയേണ്‍ മ്യൂണിക്ക് കിരീടമുയര്‍ത്തിയത്. തൊട്ടടുത്ത വര്‍ഷം ക്വാര്‍ട്ടറില്‍ പി എസ്‌ ജി പകരം വീട്ടി.

ജര്‍മ്മന്‍ കരുത്തര്‍ ഒരിക്കല്‍കൂടി മുന്നിലെത്തുമ്ബോള്‍ ടീമിന്‍റെ മോശം ഫോമാണ് പി എസ്‌ ജിയുടെ തലവേദന. ഫ്രഞ്ച് കപ്പില്‍മാഴ്സെയോട് തോറ്റ് പുറത്തായ പി എസ്‌ ജി, ലീഗില്‍ മൊണാക്കോയോടും തോറ്റു. സൂപ്പര്‍ താരങ്ങളായ ലിയോണല്‍ മെസി, നെയ്മര്‍, കിലിയന്‍ എംബാപ്പെ ത്രയം ഇന്ന് പി എസ് ജിക്കായി കളിക്കുമെന്നാണ് സൂചന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മത്സരം ലൈവ് ആയി കാണാൻ ചുവടെയുള്ള ചിത്രത്തിൽ ക്ലിക്ക് ചെയ്യുക


 

പരിക്കേറ്റ മെസിയും എംബപ്പെയും കളിക്കാതിരുന്ന കഴിഞ്ഞ ലീഗ് മത്സരത്തിലാണ് പി എസ് ജി മൊണോക്കോയോട് തോറ്റത്. മെസിും നെയ്മറും കളിച്ചിട്ടും ഫ്രഞ്ച് കപ്പില്‍ മാഴ്സെയോടും തോറ്റു. മെസിയും എംബാപ്പെയും പരിശീലനം പുനരാരംഭിച്ചിട്ടുണ്ട്. ബാഴ്സലോണയില്‍ ആയിരിക്കെ ചാമ്ബ്യന്‍സ് ലീഗില്‍ മെസി നേരിട്ട വമ്ബന്‍ പരാജയവും ബയേണ്‍ മ്യൂണിക്കിനെതിരെ ഇറങ്ങുമ്ബോള്‍ ആരാധകരുടെ മനസിലുണ്ട്. അന്ന് എട്ട് ഗോളിനായിരുന്നു ബയേണ്‍ മ്യൂണിക് മെിസി ഉള്‍പ്പെട്ട ബാഴ്സലോണയെ മുക്കിയത്. എന്നാല്‍ ജര്‍മ്മന്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുണ്ടെങ്കിലും പതിവ് മികവിന്‍റെ നിഴലിലാണ് ബയേണ്‍ മ്യൂണിക്കും.

എന്നാല്‍ എംഎന്‍എം ത്രയത്തെ പിടിച്ചുകെട്ടാന്‍ ബയേണിന് കരുത്തുണ്ടെന്നാണ് ക്യാപ്റ്റന്‍ തോമസ് മുള്ളറുടെ പ്രതീക്ഷ. മത്സരം പാരീസിലാണെന്നത് പിഎസ്‌ജിക്ക് കരുത്താകും. ഏഴ് കിരീടങ്ങള്‍ ഷെല്‍ഫിലുള്ള എസി മിലാന് ഇന്ന് ടോട്ടനമാണ് പ്രീക്വാര്‍ട്ടറില്‍ എതിരാളികള്‍. പഴയ പ്രതാപത്തിന്‍റെ നിഴലിലായ മിലാന് സീസണില്‍ ചാംപ്യന്‍സ് ലീഗില്‍ മാത്രമാണ് പ്രതീക്ഷ. ടോട്ടനം വിജയവഴിയിലെങ്കിലും പരിക്ക് തിരിച്ചടിയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക