മോഹൻലാൽ ഭദ്രൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാളത്തിലെ വമ്പൻ ഹിറ്റായിരുന്നു സ്ഫടികം. തിലകനും, ഉർവശിയും, കെപിഎസി ലളിതയും, സിൽക്ക് സ്മിതയും, സ്ഫടികം ജോർജും, രാജൻ പി ദേവും, കരമനയും, ചിപ്പിയും എല്ലാം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇന്നും പ്രേക്ഷകർ ഹൃദയങ്ങളിൽ തറച്ച് നിൽക്കുന്നവയാണ്. ഈ ചിത്രം കഴിഞ്ഞയാഴ്ച 4k സാങ്കേതികവിദ്യയിൽ റീമാസ്റ്റർ ചെയ്ത് റീ റിലീസ് ചെയ്തിരുന്നു.

ചലച്ചിത്രത്തിൽ മോഹൻലാൽ നായികയായ ഉർവശിയെ മുന്തിരി കള്ളു കുടിപ്പിക്കുന്ന രംഗവും തുടർന്നുവരുന്ന ഗാനവും വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടതാണ്. പരുമല ചെരുവിലെ എന്ന ഗാനം ഇന്നും കേരളത്തിലെ ഗാനമേള വേദികളിൽ വലിയ സ്വീകാര്യത ലഭിക്കുന്ന ഒരു നമ്പരാണ്. ഇപ്പോ മദ്യപിച്ച് ലക്ക് കെട്ട് വഴിയിൽ ചേഷ്ഠകളുമായി നടക്കുന്ന ഒരു യുവതിയുടെ ദൃശ്യങ്ങക്ക് ബാഗ്രൗണ്ട് ആയി ഈ ഗാനം ചേർത്ത് ഒരു വീഡിയോ പ്രചരിക്കുന്നുണ്ട്. സ്ഫടികം 4k കണ്ടിറങ്ങിയ ചേച്ചി എന്നാണ് അടിക്കുറിപ്പ്. വീഡിയോ ചുവടെ കാണാം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക