സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന പാക്കിസ്ഥാനിലെ ജനങ്ങള്‍ക്ക് ഷഹ്ബാസ് ഷെരീഫ് സര്‍ക്കാര്‍ ഓരോ ദിവസവും പുതിയ തിരിച്ചടികളാണ് നല്‍കുന്നത്. പണപ്പെരുപ്പം കൊണ്ട് പൊറുതിമുട്ടിയ പാക്കിസ്ഥാന്‍ ജനതയ്ക്ക് അടുത്തിടെ വീണ്ടും വൈദ്യുതി നിരക്ക് വര്‍ദ്ധന വന്നിരിക്കുകയാണ്. ഷഹബാസ് ഷെരീഫ് സര്‍ക്കാരിന്റെ പണപ്പെരുപ്പ ബോംബ് ജനങ്ങള്‍ക്ക് മേല്‍ പൊട്ടിത്തെറിക്കുന്ന കാഴ്‌ചയാണ് പാക്കിസ്ഥാനില്‍ കാണാനുള്ളത്.

പാക്കിസ്ഥാന്റെ വിദേശനാണ്യ ശേഖരം രണ്ടര ബില്യണ്‍ ഡോളറായി കുറഞ്ഞിട്ടുണ്ട്. വിലക്കയറ്റം മൂലം ജനങ്ങള്‍ നെട്ടോട്ടമോടുകയാണ്. മൈദ മുതല്‍ പാലും അരിയും വരെയുള്ളവയുടെ വില കുതിച്ചുയരുകയാണ്. കിലോയ്ക്ക് 120 രൂപ നിരക്കിലാണ് ഇപ്പോള്‍ പാക്കിസ്ഥാനില്‍ മാവ് വില്‍ക്കുന്നത്. അരി കിലോയ്ക്ക് 200 രൂപയ്ക്കും പാല്‍ ലിറ്ററിന് 150 രൂപയ്ക്കും ഉരുളക്കിഴങ്ങ് 70 രൂപയ്ക്കും തക്കാളി 130 രൂപയ്ക്കും പെട്രോള്‍ ലിറ്ററിന് 250 രൂപയ്ക്കുമാണ് ഇവിടെ വില്‍ക്കുന്നത്. കോഴിയിറച്ചിക്ക് ജോലിക്ക് 600 രൂപയോളം ആണ് വില.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പാകിസ്ഥാന്റെ സാമ്ബത്തിക സ്ഥിതിപാടേ തകരുകയാണ്, രാജ്യത്തിന്‍റെ സമ്ബദ്‌വ്യവസ്ഥ എപ്പോള്‍ വേണമെങ്കിലും പാപ്പരാകാം. എന്നാല്‍ സൈന്യത്തെ ഭയന്ന് നേതാക്കള്‍ ഇതുവരെ ഒന്നും മിണ്ടിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ പാകിസ്ഥാന്‍ സൈന്യത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരുകയാണ്. ഇമ്രാന്‍ ഖാനും മുന്‍ കരസേനാ മേധാവി ജനറല്‍ ബജ്‌വയും തമ്മില്‍ നടക്കുന്ന വാക്‌പോരാണ് പുതിയ വിവാദം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക