ദക്ഷിണകൊറിയയിലെ പ്രതിപക്ഷനേതാവിന് കുത്തേറ്റു. ലീ ജെ മ്യൂങ്ങിന് വാര്‍ത്താസമ്മേളനം നടത്തുന്നതിനിടെയാണ് കുത്തേറ്റത്. ഉടൻ തന്നെ സുരക്ഷാ സേന ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.

‘ലീയുടെ ജുഗുലാര്‍ സിരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചതായി സംശയിക്കുന്നു, കൂടാതെ അദ്ദേഹത്തിന് അമിത രക്തസ്രാവമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ ആശങ്കപ്പെട്ടു’, ഡോക്ടര്‍മാരെ ഉദ്ധരിച്ച്‌ ക്വോണ്‍ പറഞ്ഞു.ബുസാനില്‍ നിന്ന് അദ്ദേഹത്തെ സിയോള്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേക്ക് അടിയന്തിര ശസ്ത്രക്രിയയ്ക്കായി മാറ്റി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വാര്‍ത്താ സമ്മേളനത്തില്‍ തത്സമയ ടെലിവിഷനില്‍ പകര്‍ത്തിയ ക്രൂരമായ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ആളുകള്‍ കണ്ടു.ആള്‍ക്കൂട്ടത്തിന്റെ മുൻവശത്ത് നിന്ന് ഒരു അജ്ഞാതൻ പെട്ടെന്ന് ലീയുടെ നേരെ ചാടി അദ്ദേഹത്തിന്റെ കഴുത്തില്‍ ഇടിക്കുകയും ലീ പിന്നോട്ട് വീഴുകയും ചെയ്തു. തുടര്‍ന്ന് അക്രമി അദ്ദേഹത്തിന്റെ കഴുത്തില്‍ കത്തി ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക